'ഏറ്റവും മികച്ച ചിത്രം; മമ്മൂട്ടി സാര്‍ നിങ്ങള്‍ എന്റെ ഹീറോ ആണ്'; കാതലിനെ വാനോളം പുകഴ്ത്തി സാമന്ത
- Published by:Sarika KP
- news18-malayalam
Last Updated:
കാതല്‍ സിനിമയെ പ്രശംസിച്ച് നടി സാമന്ത.
advertisement
1/5

ഹിറ്റ് മേക്കർ ജിയോ ബേബി ഒരുക്കി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച കാതൽ ദ കോർ തീയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. തെന്നിന്ത്യൻ താരം ജ്യോതികയാണ് ഈ ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുള്ളത്.
advertisement
2/5
വ്യത്യസ്തമായ പ്രേമയത്തിലൂടെ പ്രേക്ഷകരുടെ ഉള്ളം കീഴടക്കാൻ ചിത്രത്തിനു സാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ചിത്രത്തിനെ വാനോളം പുകഴ്ത്തി തെന്ത്യൻ താരം സാമന്ത
advertisement
3/5
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് താരം കുറിപ്പ് പങ്കുവച്ചത്. ഈ വര്‍ഷത്തെ മികച്ച ചിത്രമാണ് കാതല്‍ എന്നാണ് സാമന്ത കുറിച്ചത്. മമ്മൂട്ടി തന്റെ ഹീറോ ആണെന്നും താരം കുറിക്കുന്നുണ്ട്.
advertisement
4/5
"ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം. നിങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യൂ, മനോഹരവും കരുത്തുറ്റതുമായ ഈ ചിത്രം കാണൂ. മമ്മൂട്ടി സാര്‍ നിങ്ങള്‍ എന്റെ ഹീറോ ആണ്. ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എനിക്ക് ഒരുപാട് കാലം വേണ്ടിവരും. ജ്യോതിക ലവ് യൂ. ജിയോ ബേബി ലജന്ററി.- സാമന്ത ഇൻസ്റ്റാഗ്രം സ്റ്റോറിയില്‍ കുറിച്ചു.
advertisement
5/5
ഒട്ടേറെ സവിശേഷതകളുമായാണ് കാതൽ ദ കോർ എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. 12 വർഷത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള സിനിമ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മലയാളം വാർത്തകൾ/Photogallery/Film/
'ഏറ്റവും മികച്ച ചിത്രം; മമ്മൂട്ടി സാര്‍ നിങ്ങള്‍ എന്റെ ഹീറോ ആണ്'; കാതലിനെ വാനോളം പുകഴ്ത്തി സാമന്ത