Kushi | സമാന്തയോ വിജയ് ദേവരക്കൊണ്ടയോ ? ഖുഷിയിലെ പ്രതിഫലത്തില്‍ ആരാണ് മുന്നില്‍
- Published by:Arun krishna
- news18-malayalam
Last Updated:
Kushi Remunerations: മഹാനടിയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ് .
advertisement
1/9

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയതാരങ്ങളായ സമാന്തയും വിജയ് ദേവരക്കൊണ്ടയും നായിക നായകന്മാരാകുന്ന പ്രണയ ചിത്രം ഖുഷി സെപ്റ്റംബര്‍ ഒന്നിന് റീലീസ് ചെയ്യുകയാണ്.
advertisement
2/9
മഹാനടിയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ് . ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഒരു മനോഹര പ്രണയക്കഥയായിരിക്കും ഖുഷി.
advertisement
3/9
മലയാളത്തിലെ ഏറെ ഹിറ്റായ ഹൃദയത്തിലെ ഗാനങ്ങള്‍ ഒരുക്കിയ ഹിഷാം അബ്ദുള്‍ വഹാബാണ് ഷുഷിയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.
advertisement
4/9
സിനിമയിലെ താരമൂല്യത്തിനനുസരിച്ച് ഇരുവരുടെയും പ്രതിഫലത്തില്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ഖുഷിയിലെ സമാന്തയുടെയും വിജയുടെയും പ്രതിഫലത്തില്‍ നിന്ന് മനസിലാക്കുന്നത്.
advertisement
5/9
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 23 കോടി രൂപയാണ് വിജയ് ദേവരക്കൊണ്ട സിനിമയ്ക്കായി കൈപ്പറ്റിയിരിക്കുന്നത്. അതേസമയം നായിക സമാന്തയുടെ പ്രതിഫലത്തില്‍ കുത്തനെ ഇടിവുണ്ടായെന്നാണ് വിവരം. നാലര കോടി രൂപമാത്രമാണ് ചിത്രത്തിനായി സമന്തയ്ക്ക് ലഭിച്ചത്.
advertisement
6/9
ഒടുവിലായി ഇറങ്ങിയ ശാകുന്തളം, യശോദ തുടങ്ങിയ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെയാണ് സമാന്തയുടെ പ്രതിഫലം കുറഞ്ഞതെന്നാണ് വിവരം, മയോസൈറ്റിസ് രോഗബാധിതയായ നടി സിനിമ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
advertisement
7/9
സംവിധായകന്‍ ശിവ നിര്‍വാണയ്ക്ക് 12 കോടിയെന്ന വന്‍ പ്രതിഫലമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. സിനിമയുടെ മേക്കിങില്‍ പുലര്‍ത്തിയ മികവാണ് സംവിധായകന് ഇത്രയധികം പ്രതിഫലം ലഭിക്കാന്‍ കാരണമായത്.
advertisement
8/9
അടുത്തിടെ സിനിമയുടെ പ്രമൊഷന്‍റെ ഭാഗമായി ഹൈദരാബാദില്‍ സംഘടിപ്പിച്ച ഖുഷി മ്യൂസിക്കല്‍ നൈറ്റില്‍ സമാന്തയും വിജയും ആടിപ്പാടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.
advertisement
9/9
മൈത്രി മൂവിമേക്കേഴ്സും സരിമഗമയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഭാഷകളിലായി സെപ്റ്റംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും
മലയാളം വാർത്തകൾ/Photogallery/Film/
Kushi | സമാന്തയോ വിജയ് ദേവരക്കൊണ്ടയോ ? ഖുഷിയിലെ പ്രതിഫലത്തില്‍ ആരാണ് മുന്നില്‍