'തുടർച്ചയായി ആറ് ഫ്ലോപ്പുകൾ'....; രജനീകാന്തിനെ കുറിച്ചുള്ള വിജയ് ദേവരകൊണ്ടയുടെ പരാമർശം എന്ത്?
- Published by:Naseeba TC
- news18-malayalam
Last Updated:
രജനീകാന്തിനെ കുറിച്ചുള്ള വിജയ് ദേവരകൊണ്ടയുടെ പരാമർശങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്
advertisement
1/7

രജനീകാന്തിനെ കുറിച്ചുള്ള തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തന്റെ പുതിയ ചിത്രം ഖുഷിയുടെ പ്രമോഷൻ വേളയിൽ രജനീകാന്തിനേയും ചിരഞ്ജീവിയേയും കുറിച്ച് ദേവരകൊണ്ട നടത്തിയ പരാമർശങ്ങളാണ് വിവാദമുണ്ടാക്കിയത്.
advertisement
2/7
ഏതാനും പരാജയങ്ങൾ കൊണ്ട് തകരുന്നതല്ല സൂപ്പർസ്റ്റാറുകളുടെ താരപദവിയെന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. എന്നാൽ, വിജയ് പറഞ്ഞ വാക്കുകൾ തെറ്റായി എടുത്താണ് ഇപ്പോൾ താരത്തിനെതിരെ സോഷ്യൽമീഡിയയിൽ ആക്രമണം നടക്കുന്നത്.
advertisement
3/7
വിജയങ്ങൾക്കും പരാജയങ്ങൾക്കും അപ്പുറമാണ് സൂപ്പർ സ്റ്റാറുകൾ എന്ന് തുടങ്ങിയായിരുന്നു വിജയിയുടെ പരാമർശം. രജനി സാറിന് തുടർച്ചയായി ആറ് പരാജയങ്ങൾ ഉണ്ടായാലും ജയിലർ പോലെ 500 കോടി നേടിയ ചിത്രവുമായി തിരിച്ചുവരാം. നമ്മൾ മിണ്ടാതെ നോക്കിയിരുന്നാൽ മതി എന്നായിരുന്നു വിജയ് പറഞ്ഞത്.
advertisement
4/7
ചിരഞ്ജീവിയെ കുറിച്ചും സമാനമായ പരാമർശമായിരുന്നു വിജയ് നടത്തിയത്. തുടർച്ചയായി പരാജയങ്ങൾ നേരിട്ടാലും മികച്ച സംവിധായകനെ ലഭിച്ചാൽ സംസ്കൃതി പോലൊരു ചിത്രവുമായി അദ്ദേഹത്തിന് വമ്പൻ തിരിച്ചുവരവ് നടത്താം.
advertisement
5/7
തെലുങ്ക് സിനിമാ ലോകത്തെ മാറ്റിയ സംവിധായകനാണ് ചിരഞ്ജീവി. അദ്ദേഹത്തിന്റെ വരവോടെ അന്നുവരെ ഉണ്ടായിരുന്ന ആക്ഷൻ, നൃത്തം, പ്രകടനം എന്നിവയെല്ലാം ആകെ മാറി. സിനിമയിലേക്ക് വരാൻ നിരവധി പേർക്ക് അദ്ദേഹം പ്രചോദനമായി.
advertisement
6/7
എന്നാൽ രജനിയെ കുറിച്ചുള്ള വിജയിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ ആരാധകർക്ക് കൃത്യമായി മനസ്സിലായിട്ടില്ല എന്നു വേണം കരുതാൻ. രജനികാന്ത് തുടർച്ചയായി ആറ് പരാജയങ്ങൾ നേരിട്ടു എന്ന് വിജയ് പറഞ്ഞതായാണ് ആരാധകർ മനസ്സിലാക്കിയത്.
advertisement
7/7
ജയിലറിനു മുമ്പുള്ള രജനീകാന്ത് സിനിമകൾ പരാജയപ്പെട്ടിട്ടില്ലെന്നും അണ്ണാതേ, ദർബാർ എന്നിവ ശരാശരി വിജയം നേടിയിട്ടുണ്ടെന്നുമാണ് വിജയ്ക്ക് ആരാധകർ നൽകുന്ന മറുപടി. വിജയിയുടെ വാക്കുകൾ മുഴുവൻ കേൾക്കാത്തതോ, അല്ലെങ്കിൽ പറഞ്ഞത് വ്യക്തമാകാതിരുന്നതോ ആണ് പുതിയ വിവാദങ്ങൾക്ക് കാരണമെന്ന് വിജയ് ആരാധകരും തിരിച്ചു പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'തുടർച്ചയായി ആറ് ഫ്ലോപ്പുകൾ'....; രജനീകാന്തിനെ കുറിച്ചുള്ള വിജയ് ദേവരകൊണ്ടയുടെ പരാമർശം എന്ത്?