TRENDING:

ചൂടിന് കുറവില്ല; 13 ജില്ലകളിൽ താപനില ഉയരും; സൂര്യാതപ മുന്നറിയിപ്പ് രണ്ടുദിവസം കൂടി നീട്ടി

Last Updated:
ശനിയാഴ്ചവരെ താപനില ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യത. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയുമായി വേനല്‍മഴ ലഭിക്കാൻ സാധ്യതയുണ്ട്
advertisement
1/4
ചൂടിന് കുറവില്ല; 13 ജില്ലകളിൽ താപനില ഉയരും; സൂര്യാതപ മുന്നറിയിപ്പ് രണ്ടുദിവസം കൂടി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
advertisement
2/4
ശനിയാഴ്ചവരെ താപനില ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യത. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയുമായി വേനല്‍മഴ ലഭിക്കാൻ സാധ്യതയുണ്ട്.
advertisement
3/4
കൊല്ലം പുനലൂരില്‍ ഒരാൾ മരിച്ചത് സൂര്യാഘാതമേറ്റാണന്ന് സംശയമുണ്ട്. മരുതിവിള സ്വദേശി തോമസാണ് മരിച്ചത്. വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ സൂര്യാഘാതമാണൊ മരണകാരണമെന്ന് സ്ഥിരീകരിക്കാനാകു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
advertisement
4/4
കോഴിക്കോട് ജില്ലയിൽ സൂര്യാതപമേറ്റ് ആറുപേർ കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
ചൂടിന് കുറവില്ല; 13 ജില്ലകളിൽ താപനില ഉയരും; സൂര്യാതപ മുന്നറിയിപ്പ് രണ്ടുദിവസം കൂടി നീട്ടി
Open in App
Home
Video
Impact Shorts
Web Stories