Love Horoscope Feb 6 | സ്നേഹബന്ധങ്ങളെ അവഗണിക്കരുത്; പ്രണയബന്ധം ആഴമേറിയതാകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 6 ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ആത്ഭുതകരമായ ഒരു മാറ്റം സംഭവിക്കും. ഒരു സുഹൃത്ത് നിങ്ങളെ സഹായിക്കും. പങ്കാളിയോടുള്ള നിങ്ങളുടെ സ്നേഹബന്ധം ആഴമേറിയതാകും. ഈ ബന്ധത്തെ അവഗണിക്കരുത്. പ്രണയം നിങ്ങളുടെ ഇടയിലേക്ക് കടന്നുവരും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പ്രണയിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കും. ഒരാളോട് നിങ്ങള്‍ക്ക് പ്രത്യേകമായി ആകര്‍ഷണം തോന്നാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പ്രണയം പൂവണിയാന്‍ സാധ്യതയുള്ള ദിവസമാണ്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ന് ഫലം കാണും. നിങ്ങളുടെ പങ്കാളിയിലോ നിങ്ങള്‍ക്കൊപ്പമുണ്ടാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയിലോ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പരിശ്രമങ്ങല്‍ ഇന്ന് വിജയം കാണും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായ ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് സ്നേഹം കണ്ടെത്താന്‍ കഴിയുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ പ്രണയബന്ധം തഴച്ചുവളരും. നിങ്ങള്‍ ഈ വ്യക്തിയെക്കുറിച്ച് കരുതലുള്ള ആളാണെങ്കില്‍ ഈ ബന്ധം ഗൗരവത്തോടെ എടുക്കുക. നിങ്ങള്‍ ഇതിനോടകം തന്നെ ഈ പങ്കാളിയുമായി വിശ്വാസവും ബന്ധവും സ്ഥാപിച്ചിട്ടുണ്ടെന്നതാണ് കാരണം. ജീവിതകാല അവസാനം വരെ അയാള്‍ നിങ്ങളുടെ പങ്കാളിയായി കൂടെ കാണും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അറിയാവുന്ന ഒരാളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്ന. ഈ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കും. എന്നാല്‍, ബന്ധത്തില്‍ പ്രതിബദ്ധത നിലനിര്‍ത്തണം.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെത്തിയ പുതിയ ഒരാള്‍ വളരെ അപ്രതീക്ഷിതമായി നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍, അയാള്‍ നിങ്ങളുടെ മേലുദ്യോഗസ്ഥനല്ലെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ നിങ്ങളുടെ കരിയറിനെ അത് ബാധിച്ചേക്കാം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ മനോഹാരിത കൊണ്ട് ആരെയും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ എവിടെ പോയാലും ആ കണ്ണുകള്‍ നിങ്ങളിലായിരിക്കും. ഇന്ന് നിങ്ങള്‍ കണ്ടുമുട്ടുന്ന ഒരാളുമായി നിങ്ങള്‍ക്ക് പ്രണയം തോന്നും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ മനോഹരമായ വ്യക്തിത്വം മറ്റുള്ളവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയോടൊപ്പം പുറത്തുപോകാനും സമയം ചെലവഴിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ ഉന്മേഷവും സന്തോഷവും നിറഞ്ഞ പെരുമാറ്റം നിങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ പ്രിയങ്കരനാക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ഇന്ന് നിങ്ങള്‍ പുതിയൊരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്നു വരും. നിങ്ങളുടെ ബന്ധങ്ങള്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കും. ഈ പുതിയ ബന്ധം നിങ്ങള്‍ക്ക് സവിശേഷമായ ഒന്നായി മാറും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരാളെ കാണാന്‍ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യും. അതേസമയം, നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളിയുണ്ടായേക്കാം. എന്നാല്‍ നിങ്ങളുടെ പ്രണയബന്ധത്തില്‍ തിളക്കമുണ്ടാകും. നിങ്ങള്‍ പങ്കാളിക്കുവേണ്ടി വേണ്ടെതെല്ലാം ചെയ്യും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പുതിയ ഒരു സുഹൃത്ത് നിങ്ങളോടുള്ള പ്രണയം തുറന്ന് പറയും. ഇത് നിങ്ങള്‍ക്ക് വലിയൊരു സര്‍പ്രൈസ് ആയിരിക്കും. എന്നാല്‍, സമചിത്തതയോടു കൂടി ഈ വാര്‍ത്ത നിങ്ങള്‍ സ്വീകരിക്കണം. നിങ്ങളുടെ ബന്ധം തിളക്കമേറിയതായിരിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ പ്രണയപങ്കാളി കടന്നുവരും. നിങ്ങള്‍ തമ്മില്‍ കോഫി ഡേറ്റിംഗിന് പോകുകയും ദീര്‍ഘനേരം സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യും. എന്നാല്‍, ഈ വ്യക്തിയുടെ കഴിവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ പ്രിയപ്പെട്ട സുഹൃത്തിനോട് ഉപദേശം ചോദിക്കാന്‍ മടിക്കേണ്ടതില്ല.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വളരെ അപ്രതീക്ഷിതമായി ഒരാള്‍ നിങ്ങളെ ഡേറ്റിംഗിന് ക്ഷണിക്കും. ഇത് നിങ്ങള്‍ക്ക് സര്‍പ്രൈസ് ആയിരിക്കും. ഡേറ്റിംഗിന് പോകുകയും അയാളോടൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കുകയും ചെയ്യുക. ഈ ഡേറ്റിംഗ് വളരെ രസകരവും സന്തോഷം നിറഞ്ഞതുമായിരിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 6 | സ്നേഹബന്ധങ്ങളെ അവഗണിക്കരുത്; പ്രണയബന്ധം ആഴമേറിയതാകും: ഇന്നത്തെ പ്രണയഫലം അറിയാം