Love Horoscope Feb 4 | പ്രണയ പങ്കാളിയെ കണ്ടുമുട്ടും; കുടുംബാംഗങ്ങള് പ്രണയബന്ധം അംഗീകരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി നാലിലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയുമായി നിങ്ങള്‍ ഒന്നിക്കും. വളരെക്കാലമായി നിങ്ങളില്‍ നിന്ന് അകന്നു കഴിയുന്ന ഒരു പ്രണയ പങ്കാളിയെയോ അല്ലെങ്കില്‍ വളരെക്കാലമായി രഹസ്യബന്ധം പുലര്‍ത്തുന്ന ഒരാളെയെയോ നിങ്ങള്‍ കണ്ടുമുട്ടും. ഈ വ്യക്തി നിങ്ങളെ അത്ഭുതപ്പെടുത്തും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് വികാരങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കണമെന്ന് സംബന്ധിച്ച് ആശയക്കുഴപ്പം തോന്നിയേക്കാം. നിങ്ങളുടെ സന്ദേശം ശരിയായ വിധത്തില്‍ കൈമാറിയാല്‍ ആ വ്യക്തി നിങ്ങളോട് പോസിറ്റിവായ പ്രതികരിച്ചേക്കാം.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി): മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ചെലവ് ഉണ്ടായേക്കും. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയേക്കാം. ഇത് നിങ്ങള്‍ക്ക് അവശ്വസനീയമായിരിക്കും. നിങ്ങള്‍ ഒന്നിച്ച് അല്‍പസമയം ചെലവഴിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയെ അന്വേഷിക്കുന്നവര്‍ ഇന്ന് വിജയം കാണും. ആ വ്യക്തിയെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടുമുട്ടും. മാട്രിമോണിയല്‍ സൈറ്റില്‍ നിന്ന് കണ്ടുമുട്ടാനാണ് സാധ്യത. പ്രണയപങ്കാളി രസകരമായ രീതിയില്‍ നിങ്ങളെ സമീപിച്ചേക്കും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ആവേശകരമായ ചില നിമിഷങ്ങള്‍ ഉണ്ടായേക്കും. ഇന്ന് നിങ്ങളുടെ പ്രണയപങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. ഒരു പഴയ സുഹൃത്തിനെ നിങ്ങള്‍ ഇന്ന് കണ്ടുമുട്ടും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പ്രണയബന്ധത്തിലാകും. സ്വപ്ന പങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. ഇന്റര്‍നെറ്റില്‍ പങ്കാളിക്കായി തിരയുകയാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് ഗുണം ചെയ്തേക്കാം. ഈ പോസിറ്റീവ് വശങ്ങള്‍ നിങ്ങളുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്തുക. പോസിറ്റീവ് വശങ്ങള്‍ നിങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയും നിങ്ങളുടെ പോസിറ്റീവായ പ്രണയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധം ശക്തിപ്പെടും. പങ്കാളിയില്‍ നിന്ന് ലഭിക്കുന്ന സ്നേഹം വിലമതിക്കപ്പെടും. എങ്കിലും ഇന്ന് നിങ്ങള്‍ക്ക് നിരാശ അനുഭവപ്പെടും.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു സ്ഥലം സന്ദര്‍ശിക്കുകയും അവിടെ വെച്ച് പ്രണയപങ്കാളിയെ കണ്ടുമുട്ടുകയും ചെയ്യും. നിങ്ങള്‍ ഒരുമിച്ച് നടത്തുന്ന യാത്രകള്‍ പ്രണയബന്ധം വളര്‍ത്തും. ഈ പുതിയ വ്യക്തിയുമായി ഡേറ്റിംഗ് നടത്തുക. ഈ ബന്ധം നിങ്ങളെ വളരെ രസകരവും ആവേശകരവുമായ സാഹചര്യങ്ങളിലേക്ക് നയിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയിനിയെ നിങ്ങള്‍ കണ്ടുമുട്ടും. പ്രണയം വാനോളം ആസ്വദിക്കും. നിങ്ങള്‍ വളരെക്കാലമായി കേള്‍ക്കാന്‍ കൊതിച്ചിരുന്ന എന്തെങ്കിലും ഒരു കാര്യം നിങ്ങളോട് അവര്‍ പറഞ്ഞേക്കാം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ഡേറ്റിംഗിന് പോകും. പ്രണയ പങ്കാളിയോട് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കിടും. അതേസമയം, നിങ്ങള്‍ ആശയക്കുഴപ്പത്തിലാകാന്‍ സാധ്യതയുണ്ട്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. അയാള്‍ നിങ്ങളെ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചേക്കാം. നിങ്ങള്‍ ഒന്നിച്ച് യാത്രകള്‍ പോകും.അയാള്‍ നിങ്ങളോട് ധാരാളം വിവരങ്ങള്‍ പങ്കിടും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന്നിങ്ങള്‍ രസകരമായ ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് വഴിയാകും നിങ്ങള്‍ അയാളെ കണ്ടെത്തുക. നിങ്ങള്‍ രണ്ടുപേരും ബന്ധം ആസ്വദിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 4 | പ്രണയ പങ്കാളിയെ കണ്ടുമുട്ടും; കുടുംബാംഗങ്ങള് പ്രണയബന്ധം അംഗീകരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം