Love Horoscope Feb 1| പ്രണയം തുറന്ന് പറയും; വഞ്ചിക്കപ്പെടാന് സാധ്യതയുണ്ട്: ഇന്നത്തെ പ്രണയരാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 1 ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനോട് കുടുംബം ചില എതിര്‍പ്പുകള്‍ പ്രകടിപ്പിക്കും. ഇക്കാര്യത്തില്‍ നിങ്ങളുടെ എല്ലാ നയതന്ത്ര കഴിവുകളും ഉപയോഗിക്കുകയും അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍, അവര്‍ നിങ്ങളുടെ നിലപാട് മനസിലാക്കും. നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് ഡേറ്റിംഗിന് പോകാന്‍ അവസരം ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയെ വിവേകത്തോടെ തെരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. സാമൂഹിക കൂട്ടായ്മകളില്‍ പങ്കെടുക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടരുത്.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ശാരീരിക ഭംഗി മറ്റുള്ളവരെ ആകര്‍ഷിക്കും. നിങ്ങളുടെ പങ്കാളിയ്ക്കൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്നെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. അമിത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തരുത്.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. അവരോട് നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ തുറന്ന് പറയും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സന്തോഷം നല്‍കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം തുറന്നുപറയാന്‍ പറ്റിയ അവസരത്തിനായി നോക്കി നില്‍ക്കും. നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നുന്ന ചിലരോട് മനസ് തുറന്ന് സംസാരിക്കും. പങ്കാളിയ്ക്ക് നിങ്ങളോട് അടുപ്പം വര്‍ധിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങളോടൊപ്പം ചില പരിപാടികളില്‍ പങ്കെടുക്കും. അവിടെ വെച്ച് ചിലരെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളുടെ അതേ നിലപാടുള്ളവരോട് ആകര്‍ഷണം തോന്നും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ തങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. അവരെ നിങ്ങളുടെ കുടുംബത്തിന് പരിചയപ്പെടുത്തും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സമ്മാനങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് ചിലരോട് ആകര്‍ഷണം തോന്നും. അത് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കും. അവരുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. നിങ്ങള്‍ക്ക് മുന്നിലെ തടസങ്ങള്‍ നീങ്ങിക്കിട്ടും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ താല്‍പ്പര്യം കുറയാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടുമുട്ടും. നിങ്ങളുടെ പഴയ ചില സുഹൃത്തുക്കളെ കാണാന്‍ കഴിയും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 1| പ്രണയം തുറന്ന് പറയും; വഞ്ചിക്കപ്പെടാന് സാധ്യതയുണ്ട്: ഇന്നത്തെ പ്രണയരാശിഫലം