TRENDING:

Weekly Love horoscope Jan 27 to Feb 2 | അവിവാഹിതര്‍ പങ്കാളിയെ കണ്ടെത്തും; പ്രണയബന്ധം ആഴത്തിലാകും: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള പ്രണയ വാരഫലം അറിയാം
advertisement
1/12
Weekly Love horoscope Jan 27 to Feb 2 | അവിവാഹിതര്‍ പങ്കാളിയെ കണ്ടെത്തും; പ്രണയബന്ധം ആഴത്തിലാകും:പ്രണയവാരഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ ഒരാളോട് പ്രണയം തോന്നാന്‍ സാധ്യതയുണ്ട്. വളരെക്കാലമായി നിങ്ങള്‍ക്ക് ഈ വ്യക്തിയോട് അടുപ്പം തോന്നിയിരിക്കാം. ആ വ്യക്തിയുമൊത്ത് നിങ്ങള്‍ പുറത്തുകൊണ്ടുപോകാന്‍ ധൈര്യപ്പെടും. നിങ്ങള്‍ക്ക് അയാളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം നിങ്ങളെ ആവേശഭരിതരാക്കും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: വരാനിരിക്കുന്ന ആഴ്ച നിങ്ങള്‍ക്ക് ആവേശവും സ്വതസിദ്ധമായ സന്തോഷവും നല്‍കുന്നതായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ആവേശകരമായ എന്തെങ്കിലും കാര്യം സംബവിക്കും. അവിവാഹിതര്‍ക്ക് നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കും. ഈയാഴ്ച നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. ആ വ്യക്തി നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് തോന്നും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയജീവിത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. അത് നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കും. നിങ്ങളില്‍ ചിലര്‍ വീട്ടിലെ ഉത്തരവാദിത്വങ്ങളിലും ജോലിയ്ക്കും ഇടയില്‍ ബുദ്ധിമുട്ടും. വീട്ടില്‍ സമയം ചെലവഴിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ അസ്വസ്ഥനായേക്കാം. ഈ പ്രശ്‌നങ്ങളെല്ലാം നിങ്ങളുടെ മാനസികസമ്മര്‍ദം വര്‍ധിപ്പിക്കും. എന്നാല്‍ അവ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ അനുവദിക്കരുത്. കാരണം അവ താത്കാലികമാണ്. ഉടന്‍ തന്നെ പരിഹരിക്കപ്പെടും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു സ്‌നേഹബന്ധത്തിലാണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ആനന്ദകരമായ സമയമാരിക്കും. നിങ്ങള്‍ പരസ്പരം ധാരാളം സമയം ചെലവഴിക്കുകയും നിങ്ങളുടെ ജീവത പങ്കാളിയെക്കുറിച്ച് മികച്ച ധാരണ വളര്‍ത്തിയെടുക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ തിരയുന്നവര്‍ വിജയം കാണും. അവിവാഹിതര്‍ക്ക് ഒരു അപ്രതീക്ഷിത പ്രണയാഭ്യര്‍ത്ഥ ലഭിച്ചേക്കാം.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പങ്കാളിയോട് അവിശ്വസ്തത കാണിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കും. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും പ്രശ്‌നങ്ങള്‍ വഷളാകുന്നതിന് മുമ്പ് അവ പരിഹരിക്കുകയും ചെയ്യുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങള്‍ അടുത്തിടെ കണ്ടുമുട്ടിയയാളോട് നിങ്ങള്‍ക്ക് താത്പര്യം തോന്നും. എന്നാല്‍, ബന്ധവുമായി വളരെ വേഗത്തില്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കരുത്. കുറച്ച് സമയമെടുത്ത് തീരുമാനിക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് അനുകൂലമായ പ്രതികരണം ലഭിക്കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം ആവേശകരമാകും. ചില ദമ്പതിമാരുടെ പ്രണയജീവിതത്തില്‍ കൂടുതല്‍ തിളക്കം അനുഭവപ്പെടും. ചിലര്‍ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. അത് ദാമ്പത്യബന്ധം തകര്‍ക്കും. അതിനാല്‍ ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം. വിവാഹമോചിതരായവര്‍ വളരെപ്പെട്ടന്ന് മറ്റൊരു ബന്ധത്തിലേക്ക് പ്രവേശിക്കരുത്.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ക്ക് വൈകാരികമായി ദുര്‍ബലത അനുഭവപ്പെടുമെന്ന് രാശിഫലത്തില്‍ പറയുന്നു. ജോലിസ്ഥലത്ത് ആരോടെങ്കിലും അടുപ്പം തോന്നിയേക്കാം. അവരുടമൊന്നിച്ച് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പായി നന്നായി ആലോചിക്കുക. വിവാഹ നിശ്ചയം കഴിഞ്ഞവര്‍ പങ്കാളിയുമായി സമയം ചെലവഴിക്കും. വീട്ടുകാര്‍ മറ്റൊരു ബന്ധം ആലോചിക്കുന്നതിന് മുമ്പ് ഈ ബന്ധത്തെക്കുറിച്ച് അവരോട് സംസാരിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അധിക ജോലി കാരണം നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വാരാന്ത്യത്തില്‍ നിങ്ങള്‍ ആസൂത്രണം ചെയ്ത യാത്ര അവസാന നിമിഷം റദ്ദാക്കപ്പെടും. ഇത് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. നിങ്ങളുടെ പങ്കാളി അവഗണിക്കപ്പെട്ടതായി തോന്നിയേക്കാം. നിങ്ങളുടെ മുന്‍ഗണനകള്‍ മാറ്റുന്നതും വീടും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതും പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചേക്കാം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം യോജിപ്പുള്ളതായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടും. അവധിക്കാലം ആഘോഷിക്കാന്‍ ആസൂത്രണം ചെയ്യും. അവിവാഹിതര്‍ സുഹൃത്തുക്കളെ കണ്ടെത്തും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തിലേര്‍പ്പെടാന്‍ ഇത് അനുകൂല സമയമല്ല. എന്നാല്‍ വൈകാതെ തന്നെ ജീവിതത്തില്‍ നല്ല കാര്യം സംഭവിക്കും. നിങ്ങള്‍ക്കും പങ്കാളിയ്ക്കും ഇടയില്‍ ആശയക്കുഴപ്പമോ തെറ്റിദ്ധാരണയോ ഉണ്ടായേക്കാം. എന്നാല്‍, അത് ശാശ്വതമായിരിക്കുകയില്ല.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ നന്നായി മനസ്സിലാക്കാന്‍ കഴിയും. പങ്കാളി നടത്തുന്ന ഏറ്റുപറച്ചില്‍ നിങ്ങളെ കൂടുതല്‍ അടുപ്പിക്കും. ആഴ്ചയിലുടനീളം നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. അവിവാഹിതരുടെ ജീവിതത്തില്‍ പ്രണയം പൂവിടും. അടുത്തിടെ കണ്ടുമുട്ടിയ ഒരാളുമായി നിങ്ങള്‍ വളരെയധികം അടുക്കും. വാരാന്ത്യത്തില്‍ പങ്കാളിയോടൊപ്പം അത്താഴം കഴിക്കാന്‍ പുറത്തുപോകാവുന്നതാണ്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love horoscope Jan 27 to Feb 2 | അവിവാഹിതര്‍ പങ്കാളിയെ കണ്ടെത്തും; പ്രണയബന്ധം ആഴത്തിലാകും: പ്രണയവാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories