TRENDING:

Diwali 2024: ദീപാവലി നാളിൽ വീടുകളിൽ ചിരാതുകൾ തെളിയിക്കുന്നതിന്റെ പ്രാധാന്യം

Last Updated:
ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കെതിരായ നന്മയുടെയും അജ്ഞതയ്‌ക്കെതിരായ ജ്ഞാനത്തിന്റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ അനുസ്മരിക്കുന്നതാണ് ദീപാവലി
advertisement
1/5
Diwali 2024: ദീപാവലി നാളിൽ വീടുകളിൽ ചിരാതുകൾ തെളിയിക്കുന്നതിന്റെ പ്രാധാന്യം
ദീപങ്ങളുടെ ഉത്സവമായ ദീപാവലി (Diwali)ഹിന്ദു മതവിശ്വാസികൾ വളരെ വിപുലമായി ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കെതിരായ നന്മയുടെയും അജ്ഞതയ്‌ക്കെതിരായ ജ്ഞാനത്തിന്റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ അനുസ്മരിക്കുന്നതാണ് ദീപാവലി.
advertisement
2/5
ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെയും സന്തോഷത്തിലും ആഘോഷത്തിലും ഒന്നിപ്പിക്കുക എന്നതാണ് ഉത്സവങ്ങൾ ലക്ഷ്യമിടുന്നത്. എല്ലാ ആചാരങ്ങൾക്കും പ്രത്യേക അർത്ഥങ്ങളുണ്ട്, അതിൽ പുതുവസ്ത്രം ധരിക്കുകയോ ദീപങ്ങൾ കത്തിക്കുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു. ദീപാവലിയുടെ ആഘോഷത്തിലുടനീളം എല്ലാവരും അനുഷ്ഠിക്കുന്ന പ്രധാന ആചാരങ്ങളിലൊന്ന് ദിയകൾ (ചിരാതുകൾ) കത്തിക്കുക എന്നത് .
advertisement
3/5
മൺവിളക്കുകൾ പോലെയുള്ള ചിരാതുകൾ എല്ലാ വീടുകളിലും കത്തിക്കുന്നു. വെളിച്ചം നെ​ഗറ്റീവ് എനർജിയെ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ദീപാവലി ധൻതേരസ് സമയങ്ങളിൽ വീടുകളിൽ 13 ദീപങ്ങൾ കത്തിക്കുകയും ഐശ്വര്യത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്നാണ്.
advertisement
4/5
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി വീടുകളിൽ എത്തുമെന്നും ദേവിയെ സ്വീകരിക്കാൻ വീട് വൃത്തിയാക്കി ദീപങ്ങളാൽ അലങ്കരിക്കണമെന്നും വിശ്വസിക്കപ്പെടുന്നു.
advertisement
5/5
13 ദിയകൾ (ചിരാതുകൾ) ദുരാത്മാക്കളിൽ നിന്നും നെഗറ്റീവ് എനർജിയിൽ നിന്നും സംരക്ഷിക്കുമെന്ന് പറയപ്പെടുന്നു. അവ വിശുദ്ധിയുടെയും കരുണയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു. ഇത്തരത്തിലുള്ള പല വിശ്വാസങ്ങളും ആചാരങ്ങളും ദീപാവലിയെ കുറിച്ച് വിശ്വാസികളുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Life/
Diwali 2024: ദീപാവലി നാളിൽ വീടുകളിൽ ചിരാതുകൾ തെളിയിക്കുന്നതിന്റെ പ്രാധാന്യം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories