ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 4 തരം ഭക്ഷണങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇവിടെയിതാ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാലു തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
advertisement
1/6

ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിൽ ഒന്നാണ് ഹൃദ്രോഗം. ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദ്രോഗം മൂലമായിരിക്കും. ഹൃദ്രോഹത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണ് ശരീരത്തിൽ കൊളസ്ട്രോൾ അളവ് കൂടുന്നത്. പ്രത്യേകിച്ചും സാന്ദ്രത കുറഞ്ഞ എൽഡിഎൽ എന്ന് അറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളാണ് കൂടുതൽ അപകടകാരി. ചീത്ത കൊളസ്ട്രോൾ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും.
advertisement
2/6
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. ചില ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിച്ചുകൊണ്ട് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും. ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിനും കൊഴുപ്പ് വിഘടിപ്പിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുന്നതിനും ശരീരത്തിൽ നല്ല കൊളസ്ട്രോൾ അത്യാവശ്യമാണ്. ഇവിടെയിതാ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാലു തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
advertisement
3/6
<strong>നട്ട്സ്-</strong> ആവശ്യത്തിന് നട്ട്സ് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. പാസ്ത, സാലഡ് എന്നിവയിൽ ചേർത്ത് ലഘുഭക്ഷണമായി കശുവണ്ടി, ബദാം പോലെയുള്ള നട്ട്സ് കഴിക്കാം. കശുവണ്ടി, ബദാം, നിലക്കടല, പിസ്ത തുടങ്ങിയവയൊക്കെ ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്. (പ്രതീകാത്മക ചിത്രം)
advertisement
4/6
<strong>കാൽസ്യം അടങ്ങിയ ഭക്ഷണം-</strong> ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കാൽസ്യം അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. തൈര്, പാൽ, വെണ്ണ, നെയ്യ് തുടങ്ങിയ ഡയറി ഉൽപന്നങ്ങളിൽ ആവശ്യത്തിന് കാൽസ്യം അടങ്ങിയിട്ടുണ്ട്. മത്തി പോലെയുള്ള ഒമേഗത്രീ ഫാറ്റി ആസിഡ് അടങ്ങിയ മൽസ്യങ്ങളിലും കാൽസ്യം അടങ്ങിയിട്ടുണ്ട്. (പ്രതീകാത്മക ചിത്രം)
advertisement
5/6
<strong>വെജിറ്റേറിയൻ-</strong> പാൽ ഉൽപന്നങ്ങളും മൽസ്യവും മാംസവുമൊന്നും കഴിക്കാത്തവരാണെങ്കിൽ പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളമായി കഴിച്ചാൽ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും. പ്രതീകാത്മക ചിത്രം
advertisement
6/6
<strong>മുട്ട-</strong> മുട്ടയുടെ വെള്ളയിൽ കൊളസ്ട്രോളിന്‍റെ അളവ് കുറവാണ്. കൂടാതെ ധാരാളം പ്രോട്ടീനും കാൽസ്യവും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.