TRENDING:

Family Budget| വരവും ചെലവും തമ്മിൽ ചേരുന്നില്ലേ? കുടുംബ ബജറ്റ് എങ്ങനെ തയാറാക്കാം?

Last Updated:
മിക്ക വീടുകളിലെല്ലാം ചെലവ് കഴിഞ്ഞ് മിച്ചം വരുന്ന തുകയാണ് സമ്പാദ്യമായി കണക്കാക്കുന്നത്. എന്നാൽ, സമ്പാദ്യം കഴിഞ്ഞ് മിച്ചം വരുന്നതാണ് ചെലവ് എന്നതാണ് ശരിയായ സാമ്പത്തിക പാഠം.
advertisement
1/7
Family Budget| വരവും ചെലവും തമ്മിൽ ചേരുന്നില്ലേ?  കുടുംബ ബജറ്റ് എങ്ങനെ തയാറാക്കാം?
union സാധാരണക്കാർ, പ്രത്യേകിച്ച് വരവും ചെലവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ ഗൗരവമായി തന്നെ നിജപ്പെടുത്തേണ്ട ഒന്നാണ് കുടുംബ ബജറ്റ്. വരുമാനം, ചെലവ്, കടം/ തിരിച്ചടവുകൾ, സമ്പാദ്യം എന്നിങ്ങനെ കുടുംബ ബജറ്റിന്റെ മാതൃകകൾ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് തന്നെ നിർമിക്കാം. ഒരു മാതൃക- 1. വരുമാനം, 2. ചെലവ്, 3. കടം/ തിരിച്ചടവുകൾ, 4. സമ്പാദ്യം
advertisement
2/7
വരുമാനം- ആദ്യം വരുമാനം എന്തെല്ലാമാണെന്നാണ് കുറിക്കേണ്ടത്. ഒന്നിലധികം ചെറുതും വലുതുമായ വരുമാന മാർഗങ്ങൾ പല അംഗങ്ങൾക്കായി ഉണ്ടാകാം.
advertisement
3/7
സമ്പാദ്യം- അടുത്തത് തയാറാക്കിയത് ഈ കോളമാണ്. എത്ര ചെറിയ വരുമാനമുള്ളവരാണെങ്കിലും ഒരു വീതം മാറ്റിവയ്ക്കുക എന്നത് പ്രധാനമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളതാണ് ഈ തുക.
advertisement
4/7
കടം/ തിരിച്ചടവുകൾ- വായ്പകളും ചിട്ടി അടവുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
advertisement
5/7
ഇനി പറയുന്നതുപോലെ ചെയ്യുക. - മൂന്നും (കടം) നാലും (സമ്പാദ്യം) കോളങ്ങൾ കൂട്ടിക്കിട്ടിയ തുക ഒന്നാം (വരുമാനം) കോളത്തിൽ നിന്ന് കുറയ്ക്കുക. ആ തുക രണ്ടാം കോളത്തിൽ എഴുതുക. ഇതാണ് ചെലവാക്കാനുള്ള തുക.
advertisement
6/7
ആവശ്യം, അത്യാവശ്യം, അനാവശ്യം, ആഡംബരം എന്നിങ്ങനെ പരിശോധിച്ചശേഷം പണം ചെലവഴിക്കുന്നതാണ് വിവേകം.
advertisement
7/7
മിക്ക വീടുകളിലെല്ലാം ചെലവ് കഴിഞ്ഞ് മിച്ചം വരുന്ന തുകയാണ് സമ്പാദ്യമായി കണക്കാക്കുന്നത്. എന്നാൽ, സമ്പാദ്യം കഴിഞ്ഞ് മിച്ചം വരുന്നതാണ് ചെലവ് എന്നതാണ് ശരിയായ സാമ്പത്തിക പാഠം.
മലയാളം വാർത്തകൾ/Photogallery/Money/
Family Budget| വരവും ചെലവും തമ്മിൽ ചേരുന്നില്ലേ? കുടുംബ ബജറ്റ് എങ്ങനെ തയാറാക്കാം?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories