TRENDING:

Kerala Gold Price | ഈ മാസത്തിലെ കുറഞ്ഞ വിലയിലേക്ക് തിരികെയെത്തി സ്വർണവില ; നിരക്ക്

Last Updated:
ഇന്നലെ നേരിയ മുന്നേറ്റം നടത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് തിരികെയെത്തി
advertisement
1/5
Kerala Gold Price | ഈ മാസത്തിലെ കുറഞ്ഞ വിലയിലേക്ക് തിരികെയെത്തി സ്വർണവില ; നിരക്ക്
സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് .ഇന്ന് പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലെത്തി. നിലവിൽ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിലെ സ്വർണവ്യപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകണം.
advertisement
2/5
ഇപ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 58000 മുതൽ 60000 രൂപ വരെ നൽകേണ്ടി വരും. കഴിഞ്ഞദിവസം വിലയിൽ 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വർണത്തിന്റെ നിരക്ക്. ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.
advertisement
3/5
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
advertisement
4/5
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ സ്വർണ വിപണി മുൾമുനയിൽ നിർത്തിയിരുന്നു 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത് .
advertisement
5/5
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | ഈ മാസത്തിലെ കുറഞ്ഞ വിലയിലേക്ക് തിരികെയെത്തി സ്വർണവില ; നിരക്ക്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories