TRENDING:

Kerala Gold Price | കുറഞ്ഞനിരക്കിൽ തുടർന്ന് സ്വർണവില; നിരക്ക്

Last Updated:
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
advertisement
1/5
Kerala Gold Price | കുറഞ്ഞനിരക്കിൽ തുടർന്ന് സ്വർണവില; നിരക്ക്
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 55,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില ഗ്രാമിന് 6935 രൂപയും. റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു .
advertisement
2/5
ഇന്നത്തെ നിരക്ക് അനുസരിച്ച് പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 58000 മുതൽ 60000 രൂപ വരെ നൽകേണ്ടി വരും. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വർണത്തിന്റെ നിരക്ക്. ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.
advertisement
3/5
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോർഡിലേക്കെത്തുമെന്ന തരത്തിൽ റിപോർട്ടുകൾ പുറത്തുവന്നിരുന്നു .
advertisement
4/5
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ സ്വർണ വിപണി മുൾമുനയിൽ നിർത്തിയിരുന്നു 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
advertisement
5/5
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | കുറഞ്ഞനിരക്കിൽ തുടർന്ന് സ്വർണവില; നിരക്ക്
Open in App
Home
Video
Impact Shorts
Web Stories