TRENDING:

Kerala Gold Price |സ്വർണ്ണവില വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്ക് അറിയാം

Last Updated:
ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില ഉയര്‍ന്നിരുന്നത്
advertisement
1/6
Kerala Gold Price |സ്വർണ്ണവില വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്ക് അറിയാം
സ്വർണവില വീണ്ടും കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 560 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56520 രൂപയാണ് വില. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7065 രൂപയിലുമെത്തി.
advertisement
2/6
ഇതോടെ 5 ദിവസത്തിനു ശേഷം വീണ്ടും സ്വർണ വില (Gold rate) 56000 കടന്നു. ഇന്നലെ പവന് 480 രൂപയായിരുന്നു വർദ്ധിച്ചത്. ഇന്നത്തെ വിലക്കയറ്റം സ്വർണം വാങ്ങാനെത്തുന്ന സാധാരണകാർക്ക് നിരാശയായിരിക്കും.
advertisement
3/6
വെള്ളിയുടെ വിലയിലും വര്‍ധനവ് സംഭവിച്ചു. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 99 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 60000 രൂപയ്ക്ക് മുകളിലാകും ചെലവ്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള തുക കിട്ടും.
advertisement
4/6
നവംബർ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ മുത്തമിട്ടാണ് സ്വർണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബർ ഒന്നിന് സ്വർണ്ണവില. ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയര്‍ന്നിരുന്നത്.
advertisement
5/6
ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ ഇന്നലെ മുതൽ സ്വർണവില വർദ്ധിച്ചിരിക്കുകയാണ്.
advertisement
6/6
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price |സ്വർണ്ണവില വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories