പബ്ജി മൊബൈൽ ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുന്നോ? യാഥാർഥ്യം ഇതാണ്
- Published by:Gowthamy GG
- news18-malayalam
Last Updated:
വാർത്തകൾ ശരിയാണ്. എങ്കിലും ഇന്ത്യയിലെ PUBG ആരാധകർ നിരാശരാകേണ്ട.
advertisement
1/6

PUBGയുടെ ആരാധകരെ നിരാശരാക്കുന്ന ചില വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിങ്ങൾ ഗൂഗിളിൽ PUBG മൊബൈലിനെ കുറിച്ച് തിരയുകയുമ്പോൾ ആദ്യം ലഭിക്കുന്ന വാർത്തകൾ ഒരു ദിവസത്തേക്ക് PUBG മൊബൈൽ തടസപ്പെടുന്നതുമായി ബന്ധപ്പെട്ടതായിരിക്കും.
advertisement
2/6
വാർത്തകൾ ശരിയാണ്. എങ്കിലും ഇന്ത്യയിലെ PUBG ആരാധകർ നിരാശരാകേണ്ട. കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് സേവനം അവസാനിപ്പിക്കുന്നതെന്നാണ് ഔദ്യോഗികമായ സ്ഥിരീകരണം.
advertisement
3/6
അതെ, ഏപ്രിൽ 4 പുലർച്ചെ 12 മണി മുതൽ ഏപ്രിൽ 5 പുലർച്ചെ 12 മണിവരെയാണ് PUBG സേവനം അവസാനിപ്പിക്കുന്നത്. സെർവറുകൾ നിർത്തലാക്കുമെന്നും PUBG മൊബൈൽ ഒരു ദിവസത്തേക്ക് ലഭ്യമാകില്ലെന്നും സ്ഥിരീകരിക്കുന്ന ഒരു പോസ്റ്റ് ചൈനീസ് സോഷ്യൽ മീഡിയ വെയ്‌ബോയിലൂടെ കമ്പനി അറിയിച്ചിരുന്നു.
advertisement
4/6
കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ സജീവമായി പോരാടുന്ന ആളുകളുടെ ഓർമ്മയ്ക്ക് വേണ്ടിയും മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നതിനും വേണ്ടിയുമാണ് സെർവറുകൾ അടച്ചു പൂട്ടുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
advertisement
5/6
ചൈന, ഹോങ്കോങ്, മക്കാവോ, തായ്വാൻ മേഖലകളിലാണ് ഗെയിം താത്കാലികമായി അവസാനിപ്പിക്കുന്നതെന്നാണ് സൂചനകൾ. ഇത് ഇന്ത്യയിലെ ആരാധകരെ ബാധിക്കില്ല. ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് താൽക്കാലിക ഷട്ട്ഡൗണിനെക്കുറിച്ച് ഒരു അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇത് സത്യമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ ഗെയിം തടസപ്പെടുന്നത്.
advertisement
6/6
ഇന്ത്യയിൽ സെർവറുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടില്ല കൂടാതെ PUBG മൊബൈൽ ഇന്ത്യ ടീം ഇതുസംബന്ധിച്ച് ഒരു വിവരവും പങ്കിട്ടിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Money/Tech/
പബ്ജി മൊബൈൽ ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുന്നോ? യാഥാർഥ്യം ഇതാണ്