ത്രിതല പഞ്ചായ ത്തുകളിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ പ്രക്രിയയാണ് 2025 ലെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ ഭരണസമിതികളിലേക്കാണ് തിരഞ്ഞെടുപ്പ്.
അടിസ്ഥാന വികസനം, ക്ഷേമ വിതരണം, തദ്ദേശ ഭരണം എന്നിവ രൂപപ്പെടുത്തുന്നതിൽ തിരഞ്ഞെടുപ്പ് നിർണായക പങ്ക് വഹിക്കുന്നു. 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനവികാരത്തിന്റെ പ്രധാനസൂചകമായി ഇതിനെ കരുതാം. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നീ പ്രധാന രാഷ്ട്രീയ മുന്നണികൾക്ക് എന്ത് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന് പ്രതിഫലിപ്പിക്കുന്നതാകും ഫലം