ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച 29കാരനായ വ്യാജ സിദ്ധൻ അറസ്റ്റില്‍

Last Updated:

ഇയാൾക്കരികിൽ എത്തുന്ന വിശ്വാസികളോട് മൊബൈലിൽ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ആദ്യം ചെയ്യുക

News18
News18
ദുര്‍മന്ത്രവാദം നടത്തുകയും വിശ്വാസികളെ ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത വ്യാജസിദ്ധൻ അറസ്റ്റില്‍. പ്രസാദ് ഭീംറാവു തംദാര്‍ എന്ന 29കാരനായ ആള്‍ദൈവമാണ് അറസ്റ്റിലായത്. പിംപ്രി ചിഞ്ച്‌വാഡ് പൊലീസാണ് ഇയാളെ പിടികൂടിയത്.
ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ജ്യോതിഷത്തിലൂടെയും മന്ത്രവാദത്തിലൂടെയും പരിഹാരം കാണുന്നതിനായി ഇയാൾക്കരികിൽ എത്തുന്ന സന്ദർശകരോട് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ആ വ്യക്തികളുടെ ഫോണിന്റെ ആക്സസ് ഇയാൾ സ്വന്താക്കുന്നു.
തുടർന്ന് ലൈംഗികത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അയാൾ തന്റെ സന്ദർശകരോട് ആവശ്യപ്പെടുകയും ആ ദൃശ്യങ്ങൾ തന്റെ ഫോണിലൂടെ രഹസ്യമായി കാണുകയും ചെയ്തിരുന്നു. നിലവിൽ പ്രസാദ് ഭീംറാവുവിന്റെ പേരിൽ നാല് പരാതികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
advertisement
സംഭവത്തിൽ ഭാരതീയ ന്യായ്‍ സംഹിത (ബിഎന്‍എസ്), മഹാരാഷ്ട്ര മനുഷ്യബലി തടയല്‍, നിര്‍മ്മാര്‍ജനം, മറ്റ് മനുഷ്യത്വരഹിതമായ, അഘോരി ആചാരങ്ങള്‍, ബ്ലാക്ക് മാജിക് ആക്ട്, 2013 എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് തംദാറിനെ അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നത്.
(Summary: A fake Siddha who practiced witchcraft and forced his followers to have physical relations with sex workers has been arrested. The 29-year-old godman, Prasad Bhimrao Tamdar, has been arrested. He was caught by the Pimpri Chinchwad police.)
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച 29കാരനായ വ്യാജ സിദ്ധൻ അറസ്റ്റില്‍
Next Article
advertisement
നടി ഷെര്‍ലിന്‍ ചോപ്ര മാറിടത്തെ ഇംപ്ലാന്റ് നീക്കം ചെയ്തു; ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്
നടി ഷെര്‍ലിന്‍ ചോപ്ര മാറിടത്തെ ഇംപ്ലാന്റ് നീക്കം ചെയ്തു; ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്
  • ഷെര്‍ലിന്‍ ചോപ്ര ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മാറിടം ഇംപ്ലാന്റ് നീക്കം ചെയ്തു.

  • ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, ഇംപ്ലാന്റുകള്‍ ശരീരത്തില്‍ സമ്മര്‍ദവും വേദനയും ഉണ്ടാക്കും.

  • ഇംപ്ലാന്റുകള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും, പേശികളുടെ ക്ഷീണത്തിനും, സ്ഥിരമായ വേദനയ്ക്കും കാരണമാകും.

View All
advertisement