ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും 1.2 ലക്ഷം പിഴയും
- Published by:ASHLI
- news18-malayalam
Last Updated:
മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാട്ടിയ ശേഷം ആയിരുന്നു പീഡനം
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും 1,20,000 പിഴയും.
ഒമ്പത് വയസ്സ് കഴിഞ്ഞ ആൺകുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ചെങ്ങന്നൂർ മുളക്കുഴ കൊഴുവല്ലൂർ മോടിയിൽ വീട്ടിൽ മല്ലപ്പുഴശ്ശേരി കുറുന്തർ കുഴിക്കാല ചരിവുകാലായിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിതിൻ തമ്പി (25)യെയാണ് ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ ഹസീന സഹായിയായി.
ആറന്മുള പോലീസ് 2020 ഒക്ടോബർ 29ന് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിധി. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം 25 വർഷവും, ഭീഷണിപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവർഷവും ആണ് ശിക്ഷിച്ചത്. ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറന്മുളഎസ് ഐ ആയിരുന്ന എസ് എസ് രാജീവാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട ഡിവൈ എസ്പിയുടെ ഉത്തരപ്രകാരം അന്നത്തെ ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എം ആർ സുരേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
advertisement
2019 ജൂൺ ഒന്നിനും സെപ്റ്റംബർ 30 നുമിടയിലുള്ള കാലയളവിലാണ് കുട്ടി പ്രതിയിൽ നിന്നും ക്രൂരമായ പീഡനങ്ങൾ നേരിട്ടത്. വീട്ടിനുള്ളിലും സ്റ്റെയർകെയ്സിൽ വച്ചും ടെറസിൽ വച്ചും കാറിനുള്ളിൽ വച്ചും കുട്ടിയെ ഇയാൾ ക്രൂരമായി ലൈംഗിക പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് വിധേയനാക്കി. മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാട്ടിയ ശേഷം ആയിരുന്നു പീഡനം. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും വിവരങ്ങൾ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Location :
Pathanamthitta,Kerala
First Published :
June 28, 2025 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും 1.2 ലക്ഷം പിഴയും