അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന 15 കാരിയുടെ പരാതിയിൽ കേസ്

Last Updated:

ഒരു സ്വകാര്യ സ്കൂളിലെ കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്

News18
News18
ബെംഗളൂരു: പതിനഞ്ച് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 45 വയസ്സുള്ള സ്ത്രീക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആർടി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു സ്വകാര്യ സ്കൂളിലെ കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഇരയായ പെൺകുട്ടി അവിടെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മയുടെ പീഡനത്തെക്കുറിച്ച് വിദ്യാർത്ഥി കൗൺസിലറോട് പറഞ്ഞതായാണ് റിപ്പോർട്ട്. "വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുകയാണെന്ന് പറഞ്ഞ് എന്റെ അമ്മ എന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നു," എന്ന് കുട്ടി കൗൺസിലറോട് പറഞ്ഞതായാണ് സൂചന.
കഴിഞ്ഞ ആറ് വർഷമായി ഇരയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രതിയായ അമ്മ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. വീടിനടുത്തുള്ള സ്കൂളിലാണ് പെൺകുട്ടി പോകുന്നത്.
advertisement
"ഇരയുടെ കൗൺസിലർ ഇക്കാര്യം ഞങ്ങളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവളെ ചോദ്യം ചെയ്തുവരികയാണ്. കൗൺസിലറെയും ചോദ്യം ചെയ്തുവരികയാണ്," കേസ് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന 15 കാരിയുടെ പരാതിയിൽ കേസ്
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement