Asteroid | വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയെ മറികടക്കും; മുന്നറിയിപ്പുമായി നാസ

Last Updated:

മണിക്കൂറിൽ 42,768 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തെ അപകടസാധ്യതയുള്ളവയുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

(Credits: Shutterstock)
(Credits: Shutterstock)
ഒരു വിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ( Asteroid) ഇന്ന് ഭൂമിയെ (Earth) മറികടക്കാൻ സാധ്യതയെന്ന് നാസയുടെ മുന്നറിയിപ്പ്. 110 അടി വീതിയുള്ള ഒരു മണിക്കൂറിൽ 42,768 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തെ അപകടസാധ്യതയുള്ളവയുടെ ഗണത്തിലാണ് നാസ (NASA) ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് നമ്മുടെ ഉപഗ്രഹവുമായി വളരെ അടുത്താണ് നിൽക്കുന്നത്. 2022 QZ6 എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്.12,60,000 കിലോമീറ്റർ വേഗതയിൽ ഇത് ഭൂമിയെ മറികടക്കാൻ പോകുന്നു എന്നാണ് പ്രവചനം. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഭ്രമണപഥത്തിന് അടുത്തുള്ള ഗ്രഹങ്ങളുടെ ഗുരുത്വാകർഷണത്താൽ ഭൂമിയുടെ സമീപപ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന നഗ്നമായ ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളുമാണ് നിയോ (NEO) എന്ന പേരിൽ അറിയപ്പെടുന്നതെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പറയുന്നു. ഈ ബഹിരാകാശ പാറകളുടെ സാമീപ്യം ഭൂമിയിൽ നിന്ന് 8 ദശലക്ഷം കിലോമീറ്ററിൽ കുറവായിരിക്കുമ്പോൾ അവ നിയോ (NEO) ആണെന്ന് തിരിച്ചറിയപ്പെടും.
അതേസമയം അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങൾ (PHAs) വരുമ്പോൾ അവയെ മിനിമം ഓർബിറ്റ് ഇന്റർസെക്ഷൻ ഡിസ്റ്റൻസ് (MOID) എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കിയാണ് തരം തിരിക്കുന്നത്. 0.05 au അല്ലെങ്കിൽ അതിൽ കുറവുള്ള( MOID ) മൂല്യം PHA ആയി കണക്കാക്കപ്പെടുന്നു. ഏകദേശം 74,80,000 കിലോമീറ്റർ ആണ് 0.05au ആയി കണക്കാക്കുന്നത്. ഈ പരിധിക്ക് താഴെ കടന്നുപോകുന്ന ഏതൊരു ഛിന്നഗ്രഹവും (അപകട സാധ്യതയുള്ള ഛിന്നഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു.
advertisement
ഇവയെ നാസ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഒരു ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ചാൽ അത് വലിയ വിനാശത്തിലേക്കാണ് നയിക്കുക. അതിനാൽ ഇത്തരമൊരു സാഹചര്യത്തെ നേരിടാനായി കഴിഞ്ഞ വർഷം നാസ, ഡാർട്ട് (DART) (ഇരട്ട ഛിന്നഗ്രഹ റീഡയറക്ഷൻ ടെസ്റ്റ്) എന്ന പ്രോഗ്രാം ആരംഭിച്ചിരുന്നു. ഭൂമിക്ക് സമീപമുള്ള വസ്തുക്കളിൽ നിന്നുള്ള പ്രതിരോധം ലക്ഷ്യമിട്ടാണ് ഈ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
advertisement
ഇതുമായി ബന്ധപ്പെട്ട് ഡിമോർഫസും ഡിഡിമോസും അടങ്ങുന്ന ഒരു ഛിന്നഗ്രഹ ജോഡിയിലേക്ക് ഒരു ബഹിരാകാശ പേടകം അയയ്ക്കാൻ ആണ് നാസയുടെ പദ്ധതി. ഇരട്ട ഛിന്നഗ്രഹത്തിൽ ഇടിക്കുന്ന രീതിയിലായിരിക്കും ബഹിരാകാശ പേടകം അയയ്‌ക്കുക.
അതേസമയം 2022 QZ6 എന്ന പേരിലുള്ള ഛിന്നഗ്രഹം മാത്രമല്ല വരും ദിവസങ്ങളിൽ ഭൂമിയിലൂടെ കടന്നുപോകുന്നത്. അതിനേക്കാൾ വലിയ ഒരു ഛിന്നഗ്രഹം ആണ് 161989 Cacus 1978 CA എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം,. ഇത് സെപ്റ്റംബർ 1 ന് ഭൂമിയ്ക്ക് സമീപം കടന്നു പോകും എന്നാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നിലവിലുള്ള ഛിന്നഗ്രഹങ്ങളേക്കാൾ 99 ശതമാനം വലുതാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Asteroid | വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയെ മറികടക്കും; മുന്നറിയിപ്പുമായി നാസ
Next Article
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement