KAAPA | ആരെയൊക്കെ കാപ്പ ചുമത്തി നാടുകടത്താം?
- Published by:Naseeba TC
- news18-malayalam
Last Updated:
ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ (KERALA ANTI-SOCIAL ACTIVITIES (PREVENTION) Act 2007 (KAAPA)പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്ക്കാന്‍ ഈ നിയമം വ്യവസ്ഥചെയ്യുന്നു.
2007 ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തു കൊണ്ടുവന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമം 2014 ൽ ഭേദഗതി വരുത്തി.
സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുക, അപകടവും 'ഭീതിയും സൃഷ്ടിക്കുക തുടങ്ങിയവയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരം ഉണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത് .
advertisement
ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ടകള്‍, കള്ളനോട്ട് നിര്‍മാതാക്കള്‍, മണല്‍മാഫിയ, കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയൊക്കെയാണ് സാധാരണ കാപ്പ ചുമത്താറുള്ളത്. കാപ്പ ചുമത്തുന്നവരെ നാടുകടത്താം. ഗുണ്ടാലിസ്റ്റിലുള്ളവര്‍ക്കെതിരെയാണ് സാധാരണ ചുമത്തുന്നത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി ഇവര്‍ക്കെതിരെ ലോക്കല്‍ സ്‌റ്റേഷനുകളില്‍ ഗുണ്ടാഹിസ്റ്ററി ഫയല്‍ തുറക്കും. തുടര്‍ന്ന് ആര്‍ഡിഒ നല്ല നടപ്പിനായി സിആര്‍പിസി 170ാം വകുപ്പുപ്രകാരം കേസെടുക്കും. എന്നിട്ടും സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്.
ഈ കുറ്റവാളികളില്‍ ആരൊക്കെ
1. കൊള്ളപ്പലിശയ്ക്കു പണം നല്‍കുന്നവര്‍
advertisement
2. റിസര്‍വ് ബാങ്കിന്റെയോ സഹകരണനിയമത്തിന്റെയോ അംഗീകാരമില്ലാതെ പണമിടപാട് സ്ഥാപനം നടത്തുന്നവര്‍
3. സര്‍ക്കാരിന്റെയോ മറ്റു വ്യക്തികളുടേയോ വസ്തുവകകള്‍ അനധികൃതമായി തട്ടിയെടുക്കുന്നവര്‍
4. ഹവാല പണമിടപാട് നടത്തുന്നവര്‍
5. പണത്തിനുവേണ്ടി അക്രമവും ഭീഷണിയും നടത്തുന്നവര്‍
6. അനാശ്യാസപ്രവര്‍ത്തനങ്ങളില്‍ സ്ഥിരം ഏര്‍പ്പെടുന്നവര്‍,
7. കുപ്രസിദ്ധ ഗുണ്ടകള്‍,
8. ബ്ലേഡ് മാഫിയ,
9. മണല്‍ മാഫിയ,
10. കള്ളനോട്ട് നിര്‍മിക്കുന്നവര്‍,
11. കള്ളനോട്ട് വിതരണക്കാര്‍,
12. വ്യാജ സിഡി നിര്‍മിക്കുന്നവര്‍,
13. വ്യാജ സിഡി വിതരണംചെയ്യുന്നവര്‍,
advertisement
14. മയക്കുമരുന്ന് നിര്‍മിക്കുന്നവര്‍,
15. മയക്കുമരുന്ന് വില്‍പ്പനക്കാര്‍,
16. വ്യാജമദ്യം ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍. കൂടാതെ മേല്‍പ്പറഞ്ഞ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ അടുത്ത ബന്ധുക്കള്‍.
ഗുണ്ടാ, റൗഡി
ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിർവചനം ഈ നിയമത്തിലുണ്ട്.
അനധികൃത മണൽ കടത്തുകാർ, പണം പലിശക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്‌ക്കുന്നത്.
advertisement
കുപ്രസിദ്ധ ഗുണ്ടകളെ ഒരു വര്‍ഷം വരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്‌നബാധിതമാണെന്ന് ഉത്തരവിടാനും കാപ്പ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേട്ടിന് അധികാരമുണ്ട്.
കാപ്പ ചുമത്തുന്നതെങ്ങനെ?
സിറ്റി പൊലീസ് കമീഷണര്‍ കലക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതില്‍ അഞ്ചുവര്‍ഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കില്‍ ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കില്‍ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം.
advertisement
ഈ നിയമത്തിലെ വകുപ്പുകൾ തെറ്റായി ഉപയോഗിച്ചാൽ അതിൽ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തിൽ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തുതർക്കം, കുടുംബതർക്കം എന്നിവയുടെ ഭാഗമായി കേസിൽ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയിൽപെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2022 11:09 AM IST