Lunar eclipse 2022: ബ്ലഡ് മൂണ്‍ പ്രതിഭാസം; കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം അനുഭവപ്പെടുമോ ?

Last Updated:

Lunar eclipse 2022 in Kerala: നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്.

ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ 8ന് നടക്കും. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നുള്ള ശാസ്ത്രജ്ഞര്‍ അതീവ പ്രധാന്യത്തോടെയാണ് ഇത്തവണത്തെ ചന്ദ്രഗ്രഹണത്തെ കാത്തിരിക്കുന്നത്.
പൗര്‍ണമിയില്‍ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണംപൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യന്‍ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നുഈ അവസരത്തിൽ  ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുംഇപ്രകാരം ചന്ദ്രൻ ഭൂമിയുടെ നിഴലിനുള്ളിലാകുന്നതാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസംഎല്ലാ പൗര്‍ണമിയിലും ഭൂമിസൂര്യന്‍ചന്ദ്രന്‍ ഇവ കൃത്യം നേര്‍രേഖയില്‍ വരാറില്ലഅപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുകഅതിനാൽ എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാവുകയില്ല.
advertisement
എന്താണ് പൂര്‍ണ ചന്ദ്രഗ്രഹണം ? എന്താണ് ബ്ലഡ് മൂണ്‍ ?
ഭൂമിയുടെ പൂർണമായും ഇരുണ്ട നിഴൽ ഭാഗത്തുകൂടി (പ്രച്ഛായ/umbra) ചന്ദ്രൻ പൂർണ്ണമായും കടന്നുപോകുമ്പോഴാണ് പൂർണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്ഈ സമയത്ത് ചന്ദ്രൻ അപ്രത്യക്ഷമാകുന്നതിനു പകരം കടും ചുവപ്പ് നിറത്തിൽ കാണപ്പെടുംരക്തചന്ദ്രൻ അഥവാ ബ്ലഡ് മൂണ്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ചന്ദ്രന്റെ കുറച്ച് ഭാഗം മാത്രമാണ് ഭൂമിയുടെ പ്രഛായയിലൂടെ കടന്നു പോകുന്നതെങ്കിൽചന്ദന്റെ കുറച്ച് ഭാഗം മാത്രം മറയ്ക്കപ്പെട്ടതായി കാണപ്പെടുംഇതാണ് ഭാഗീക ചന്ദ്രഗ്രഹണം.
advertisement
കടുത്ത നിഴൽ ഭാഗത്തിനു പുറത്തായി കാണപ്പെടുന്ന മങ്ങിയ നിഴൽ പ്രദേശമാണ് ഉപഛായ (penumbra). ചന്ദ്രൻ ഈ ഭാകത്തുകൂടി കടന്നുപോകുമ്പോൾ അല്പം ഇരുണ്ട നിറത്തിൽ കാണപ്പെടുംഇതാണ് ഉപഛായ ചന്ദ്രഗ്രഹണം പരിചയമുള്ളവ‍ർക്ക് മാത്രമെ ഇതൊരു ഗ്രഹണഘട്ടമാണെന്ന്  തിരിച്ചറിയാൻ സാധിക്കൂ
advertisement
കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാകുമോ ?
ഇന്ത്യന്‍ സമയം വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്.  കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് മണിയോടെയാണ്അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലഎന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും.
image credit : NASA
advertisement
സന്ധ്യക്ക്മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം പക്ഷെ മഴക്കാറിന്റെ മറയില്ലെങ്കില്‍ മാത്രമാകും ഇത് സാധ്യമാവുകരാത്രി 7.26 വരെ ഉപച്ഛായാഗ്രഹണം തുടരുംമെങ്കിലും ഉപച്ഛായാഗ്രഹണം തിരിച്ചറിയാൻ പ്രയാസമാണ്.
6 മണി മുതലാണ് കേരളത്തില്‍ ഭാഗീക ചന്ദ്രഗ്രഹണം ദൃശ്യമാവുക. 07:26 വരെ ഉപച്ഛായാഗ്രഹണവും കേരളത്തില്‍ ദൃശ്യമാണ്. 
advertisement
ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ?
നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ലസൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും ദോഷകരമല്ലാത്തതുമാണ്ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നുഅതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു തടസ്സവുമില്ല.
ഇന്ത്യയില്‍ എവിടെയെല്ലാം ചന്ദ്രഗ്രഹണം പ്രകടമാകും ?
ഇന്ത്യയില്‍ എല്ലായിടത്തും ചുവന്ന നിറത്തിലുള്ള പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകില്ലെന്ന്  ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചിട്ടുണ്ട്.  എന്നാല്‍ രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ പൂര്‍ണ ചന്ദ്രഗ്രഹണത്തിന്‍റെ അവസാന ഘട്ടത്തില്‍ രക്തചന്ദ്രന്‍ പ്രകടമാകാന്‍ സാധ്യതയുണ്ട്.  വൈകിട്ട് 5.12നാണ് ഇത് ദൃശ്യമാവുക.
advertisement
അഗർത്തല (ത്രിപുര), ഐസ്വാൾ (മിസോറാം), ഭഗൽപൂർ (ബിഹാർ), ഭുവനേശ്വർ, കട്ടക്ക് (ഒഡീഷ), കൊഹിമ (നാഗാലാൻഡ്), കൊൽക്കത്ത, ഡാർജിലിംഗ് (പശ്ചിമ ബംഗാൾ) എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും.
അതേസമയം ഇനി ഇന്ത്യയിൽ കാണാൻ കഴിയുന്ന അടുത്ത സമ്പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുക 2025 സെപ്റ്റംബർ 7 നാകും. എന്നാൽ 2023 ഒക്ടോബറിൽ ഇന്ത്യയിൽ ഒരു ഭാഗിക ഗ്രഹണം ദൃശ്യമാകാനും സാധ്യത ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Lunar eclipse 2022: ബ്ലഡ് മൂണ്‍ പ്രതിഭാസം; കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം അനുഭവപ്പെടുമോ ?
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement