Laxman Narasimhan | ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്സ് സിഇഒ; പൂനെയിൽ നിന്ന് ആഗോള കോഫി ശൃഖലയുടെ തലപ്പത്തേക്ക്

Last Updated:

2022 ഒക്ടോബർ 1ന് അദ്ദേഹം കമ്പനിയുടെ ചുമതല ഏറ്റെടുക്കും.

ലക്ഷ്മൺ നരസിംഹൻ ( Laxman Narasimhan) ആഗോള കോഫി ശൃഖലയായ സ്റ്റാർബക്‌സിന്റെ ( Starbucks) സിഇഒ (CEO) ആയി നിയമിതനായി. സ്റ്റാർബക്‌സ് സിഇഒ ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് റെക്കിറ്റിനൊപ്പം പ്രവർത്തിച്ച നരസിംഹൻ നിലവിലെ സിഇഒ ഹോവാര്‍ഡ് ഷുള്‍ട്‌സിന് പകരമായാണ് നിയമിതനായത്. ഇതോടെ ആഗോള കമ്പനികളുടെ ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ വംശജരായ ബിസിനസ്സ് നേതാക്കളുടെ കൂട്ടത്തിൽ ചേരുന്ന മറ്റൊരു ഇന്ത്യക്കാരനായി മാറി ഇദ്ദേഹം. 2022 ഒക്ടോബർ 1ന് അദ്ദേഹം കമ്പനിയുടെ ചുമതല ഏറ്റെടുക്കും.
കമ്പനിയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്റ്റാർബക്സ് ഡയറക്ടർ ബോർഡ് അംഗവും ആയി നരസിംഹൻ മാറുമെന്ന് സ്റ്റാർബക്സ് തന്നെ ആണ് വ്യാഴാഴ്ച അറിയിച്ചത്. പുതിയ സിഇഒ ആയി അദ്ദേഹം ലണ്ടനില്‍ നിന്ന് സിയാറ്റില്‍ ഏരിയയിലേക്ക് മാറുമെന്നും 2022 ഒക്‌ടോബർ 1-ന് സ്റ്റാർബക്‌സിൽ സിഇഒ ആയി ചേരും എന്നുമാണ് അറിയിച്ചത്. എന്നാൽ 2023 ഏപ്രിൽ 1-വരെ അദ്ദേഹം നിലവിലെ സിഇഒ ഹോവാർഡ് ഷുൾട്‌സുമായി ചേർന്ന് തന്നെ ആണ് പ്രവർത്തിക്കുക.
ആഗോള ബ്രാൻഡ് ലീഡർ പദവിയിൽ എത്തിച്ചേർന്ന ലക്ഷ്മൺ നരസിംഹൻ ആരാണ്?
സ്റ്റാർബക്സ് സിഇഒ ലക്ഷ്മൺ നരസിംഹൻ 1967 ഏപ്രിൽ 15 ന് പൂനെയിലാണ് ജനിച്ചത്. അദ്ദേഹം വളർന്നത് മഹാരാഷ്ട്രയിൽ തന്നെയായിരുന്നു. സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന്, പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, ഇന്റർനാഷണൽ സ്റ്റഡീസിൽ എംഎയും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ധനകാര്യത്തിൽ എംബിഎയും നേടി.
advertisement
മക്കിൻസിയിലാണ് നരസിംഹൻ തന്റെ കരിയർ ആരംഭിച്ചത്. 2012 വരെ 19 വർഷം അവിടെ ജോലി ചെയ്തു. കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്ത്, ഇപ്പോൾ 55 വയസ്സുള്ള അദ്ദേഹത്തെ മക്കിൻസിയുടെ ന്യൂ ഡൽഹി ഓഫീസിന്റെ ഡയറക്ടറായും ലൊക്കേഷൻ മാനേജരായും സ്ഥാനക്കയറ്റം ലഭിച്ചു. 2012-ൽ നരസിംഹൻ പെപ്‌സികോയിൽ ചേർന്നു, അവിടെ അദ്ദേഹം ആഗോള ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പദവി ഉൾപ്പെടെ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചു. പെപ്‌സികോ ലാറ്റിൻ അമേരിക്കയുടെ സിഇഒ ആയും പെപ്‌സികോ അമേരിക്കാസ് ഫുഡ്‌സിന്റെ സിഎഫ്‌ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
advertisement
അദ്ദേഹം ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷന്റെ ട്രസ്റ്റി കൂടിയാണ്. കൂടാതെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് അംഗം, യുകെ പ്രധാനമന്ത്രിയുടെ ബിൽഡ് ബാക്ക് ബെറ്റർ കൗൺസിൽ അംഗം, വെരിസോണിന്റെ ഡയറക്ടർ ബോർഡ് അംഗം എന്നിങ്ങനെ നിരവധി ചുമതലകളും വഹിച്ചിട്ടുണ്ട്.
അവസാനമായി ഡ്യൂറെക്സ് കോണ്ടം, എന്‍ഫാമില്‍ ബേബി ഫോര്‍മുല, മ്യൂസിനെക്സ് കോള്‍ഡ് സിറപ്പ് എന്നിവ നിര്‍മ്മിക്കുന്ന കമ്പനിയായ റെക്കിറ്റിന്റെ സിഇഒ ആയിരുന്നു.കോവിഡ് പകർച്ചവ്യാധിയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളിലും കമ്പനിയുടെ സാമ്പത്തിക സ്ഥിതി, ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ വർധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വിവിധ മേഖലകളിലെ ലക്ഷ്മൺ നരസിംഹന്റെ 30 വർഷത്ത പ്രവർത്തനപരിചയം എടുത്തുപറയേണ്ടതാണ് .
advertisement
വ്യാഴാഴ്ച ലക്ഷ്മണ്‍ നരസിംഹന്‍ സിഇഒ സ്ഥാനം ഒഴിയുന്നതായി റെക്കിറ്റ് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ 34,000 ശാഖകളുള്ള കോഫി ഷോപ്പ് ശൃംഖലയാണ് സ്റ്റാര്‍ബക്സ്. അതിന്റെ സിഇഒ ആയാണ് ലക്ഷ്മൺ നരസിംഹൻ ചുമതലയേൽക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Laxman Narasimhan | ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്സ് സിഇഒ; പൂനെയിൽ നിന്ന് ആഗോള കോഫി ശൃഖലയുടെ തലപ്പത്തേക്ക്
Next Article
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement