• HOME
 • »
 • NEWS
 • »
 • explained
 • »
 • Twin Tower Demolition | നോയിഡയിലെ ഫ്ളാറ്റ് പൊളിക്കൽ: പൊടിപടലങ്ങൾ ഡൽ​ഹിയെ ബാധിച്ചില്ലെന്ന് ഉദ്യോ​ഗസ്ഥർ; കാരണം?

Twin Tower Demolition | നോയിഡയിലെ ഫ്ളാറ്റ് പൊളിക്കൽ: പൊടിപടലങ്ങൾ ഡൽ​ഹിയെ ബാധിച്ചില്ലെന്ന് ഉദ്യോ​ഗസ്ഥർ; കാരണം?

വടക്ക് പടിഞ്ഞാറന്‍ കാറ്റ് അനുകൂലമായതിനാല്‍ പൊടിപടങ്ങള്‍ ഗ്രേറ്റര്‍ നോയിഡയിലേക്കും ഉത്തര്‍പ്രദേശിലെ ചില പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങി.

 • Last Updated :
 • Share this:
  നിയമം ലംഘിച്ച് നിര്‍മ്മിച്ച നോയിഡയിലെ (Noida) സൂപ്പര്‍ടെക് (supertech) ഇരട്ട ഗോപുരങ്ങൾ ഞായറാഴ്ച പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍ കെട്ടിടം പൊളിച്ചതിന്റെ പൊടിപടലങ്ങള്‍ ഡല്‍ഹി (Delhi) യിൽ എത്തിയില്ലെന്ന് ഉ​ദ്യോ​ഗസ്ഥർ വ്യക്തമാക്കി. വടക്ക് പടിഞ്ഞാറന്‍ കാറ്റ് അനുകൂലമായതിനാല്‍ പൊടിപടങ്ങള്‍ ഗ്രേറ്റര്‍ നോയിഡയിലേക്കും ഉത്തര്‍പ്രദേശിലെ ചില പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

  നിയന്ത്രിത സ്ഫോടനത്തിലൂടെ പൊടിക്കാറ്റ് രൂപപ്പെടുമെന്നും പരിസര പ്രദേശങ്ങളിലെ വായു മലിനമാകുമെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍, ഡല്‍ഹിയിലെ മലിനീകരണ തോത് 10 പെര്‍ട്ടിക്കുലേറ്റ് മാറ്ററില്‍ നിന്ന് ഉയര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വായു മലിനീകരണ തോത് പ്രധാനമായും അളക്കുന്നത് അന്തരീക്ഷത്തിലെ പൊടിപടല സാന്നിദ്ധ്യം പരിശോധിക്കുന്ന പി.എം 10 (പെര്‍ട്ടിക്കുലേറ്റ് മാറ്റര്‍) തോതിലാണ്.

  അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ ദിശ മാറ്റമില്ലാതെ തുടരുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിച്ചതിന് ശേഷം വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടം പൊളിച്ച ഏജന്‍സികള്‍ സ്ഫോടനത്തില്‍ നിന്ന് ഉണ്ടാകുന്ന പൊടിയെ നേരിടാന്‍ ആന്റി സ്‌മോഗ് തോക്കുകള്‍ ഉപയോഗിച്ചിരുന്നു. പ്രദേശത്ത് പൊടിശല്യം ഒരു പരിധിവരെ ഒതുങ്ങിയതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.

  അതേസമയം, കിഴക്കന്‍ ഡല്‍ഹിയിലെ ഏറ്റവും അടുത്തുള്ള ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനായ (സിഎഎക്യുഎംഎസ്) പട്പര്‍ഗഞ്ച് സ്റ്റേഷനില്‍, പൊളിക്കലിന് ശേഷം കുറഞ്ഞ തോതില്‍ മലിനീകരണം കൂടിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

  അതേസമയം, കാറ്റിന്റെ ദിശ തിങ്കളാഴ്ച ഉച്ചവരെയെങ്കിലും വടക്കുപടിഞ്ഞാറായി തുടരാനും അതിനുശേഷം കിഴക്കോട്ട് മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച നേരിയ മഴയക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഞായറാഴ്ച ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 24 മണിക്കൂറിനുള്ളില്‍ 119 പിഎം എന്ന നിലയില്‍ നിലയില്‍ ആയിരിന്നു.

  ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെ 20 മോണിറ്ററിംഗ് സ്റ്റേഷനുകള്‍, കെട്ടിടം പൊളിക്കുന്നതിന് മുമ്പും ശേഷവുമുള്ള എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്, പിഎം10 ലെവലുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതായി നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരി പറഞ്ഞു. നോയിഡ അധകൃതരില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം വായു ഗണനിലവാരം തൃപ്തികരമാണ്.

  സമീപത്തെ മരങ്ങളും ചെടികളും മണലും പൊടിയും കോണ്‍ക്രീറ്റ് കഷ്ങ്ങളും നിറഞ്ഞതായിരുന്നു. സൈറ്റിന് മുന്നിലെ റോഡില്‍ നിന്ന് പൊടിപടലങ്ങള്‍ കഴുകി കളഞ്ഞു. സൈറ്റിന്‌ സമീപത്തുള്ള പാര്‍ക്കും പൊടിപടലത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്.

  പൊളിക്കലിനുശേഷം സമീപ ഗ്രാമവാസികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കെട്ടിടങ്ങൾ‌‍ പൊളിക്കുമ്പോൾ ഉണ്ടാകുന്ന പൊടി പടലങ്ങളിൽ നിന്നും കണ്ണില്‍ അസ്വസ്ഥത, അലര്‍ജി, നിര്‍ത്താനാകാത്ത ചുമ, എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
  Published by:Amal Surendran
  First published: