ബോക്സോഫീസ് തൂക്കാൻ യഷ് റെഡി; 'ടോക്സിക്' ബര്‍ത്ഡേ പീക്ക് വീഡിയോ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
നടൻ യഷിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്
പാൻ ഇന്ത്യൻ താരം യഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ നടന്റെ മറ്റൊരു മാസ് കഥാപാത്രം പ്രതീക്ഷിക്കാം എന്ന് ഉറപ്പ് നൽകുന്നതാണ് വീഡിയോ. കഴിഞ്ഞ ദിവസം സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്റർസമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്റേജ് കാറിൽ പുറം തിരിഞ്ഞ് നിൽക്കുന്ന യഷാണ് പോസ്റ്ററിലുണ്ടായിരുന്നത്.
പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷിന്റേതായി പുറത്തിറങ്ങുന്ന സിനിമ എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ ഹൈപ്പാണുള്ളത് .ഈ അടുത്ത് ഹോളിവുഡിലെ പ്രശസ്ത ആക്ഷൻ ഡയറക്ടർ ജെ ജെ പെറിടോക്‌സിക്കിൽ ജോയിൻ ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. 'യഷിനെ കാണുന്നതിന് ഞാൻ ഏറെ എക്സൈറ്റഡ് ആണ്. രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഇത് ഒരു ക്രേസി ആക്ഷൻ സ്റ്റഫായിരിക്കും. അദ്ദേഹം ഒരു ഗംഭീര നടനാണ്. എന്റെ സഹോദരൻ എന്ന് അദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കും,' എന്നായിരുന്നു ജെ ജെ പെറി സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്യുന്നതിനായി മുംബൈ എയർപോർട്ടിൽ എത്തിയപ്പോൾ പറഞ്ഞത്.
advertisement
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 08, 2025 2:05 PM IST