Kodiyeri Balakrishnan | സിപിഎമ്മിൽ നേതൃമാറ്റമുണ്ടാകില്ല; സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും

Last Updated:

വീണ്ടും തുടർഭരണത്തിന് ജനങ്ങളുടെ പിന്തുണ നേടുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഇതിനായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമ്മേളനത്തിൽ മുന്നോട്ടുവെക്കും

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാമതും കോടിയേരി ബാലകൃഷ്ണൻ തുടരും. റിപ്പോർട്ട് അംഗീകരിക്കാൻ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് സൂചന. അതേസമയം താൻ മന്ത്രിസഭയിലേക്ക് വരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച മുതൽ എറണാകുളത്ത് ആരംഭിക്കും.
വീണ്ടും തുടർഭരണത്തിന് ജനങ്ങളുടെ പിന്തുണ നേടുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഇതിനായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമ്മേളനത്തിൽ മുന്നോട്ടുവെക്കും. ഇക്കാര്യം വിശദമായി സമ്മേളനം ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. പാർടിയുടെ ബഹുജന പിന്തുണ വർദ്ധിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
പാർടിയിൽ ഉൾപാർട്ടി ജനാധിപത്യം കുറഞ്ഞുവരുന്നുവെന്ന ആക്ഷേപം ശരിയല്ലെന്നും, ജില്ലാ സമ്മേളനങ്ങളിൽ വിമർശനങ്ങളുണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഏറ്റവുമധികം ഉൾപാർട്ടി ചർച്ചകൾ നടക്കുന്ന കാലമാണിത്. എന്നാൽ അത്തരം ചർച്ചകൾ വ്യക്തികേന്ദ്രീകൃതമായി ആരെയെങ്കിലും എതിർക്കുന്നതിന് വേണ്ടിയാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
സി.പി.എമ്മില്‍ തലമുറമാറ്റം,അടുത്ത 25 വര്‍ഷത്തെ വികസന രൂപരേഖ എറണാകുളം സമ്മേളനത്തിലെന്ന് കോടിയേരി ബാലകൃഷ്ണന്‍
ഉയര്‍ന്ന പ്രായപരിധി 75 ആക്കിയുള്ള കേന്ദ്രക്കമ്മിറ്റി തൂരുമാനം കേരളത്തില്‍ നടപ്പിലാക്കുന്നത് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സംസ്ഥാന സമ്മേളനം ഗൗരവമായി ആലോചിയ്ക്കുമെന്ന് സി.പി.എം( CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ( Kodiyeri Balakrishnan).
സമ്മേളനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിശദീകരിയ്ക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു കോടിയേരി.സംസ്ഥാന കമ്മിറ്റിയില്‍ നിന്നടക്കം പലരെയും ഒഴിവാക്കേണ്ടി വരും. കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ അവരെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു എന്ന് അര്‍ത്ഥമില്ല.അവര്‍ക്ക് അര്‍ഹമായ സംഘടനാ ചുമതലകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം ചരിത്രത്തിലെ സുപ്രധാന സമ്മേളനമായി മാറുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 'ഭാവി കേരളം, നവ കേരളം' സംബന്ധിച്ച സിപിഎം കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പറും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ അവതരിപ്പിക്കുമെന്നും ഇത്തവണത്ത സമ്മേളനത്തില്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടും നവകേരള സൃഷ്ടിക്കായുള്ള കര്‍മ്മപദ്ധതി സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാടും വ്യക്തമാക്കുന്ന രേഖയുമാണ് അംഗീകരിക്കാന്‍ പോകുന്നത്. പാര്‍ട്ടിക്കകത്ത് യാതൊരുവിധ വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലാതായി. കേന്ദ്രീകൃതമായ നേതൃത്വത്തിന്‍ കീഴില്‍ സിപിഐ എം പ്രവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് തുടര്‍ച്ചയായി നടന്ന ഇടപെടലിന്റെ ഭാഗമായി വന്ന മാറ്റമാണ്. ആ ഐക്യം വിളംബരം ചെയ്യുന്ന സമ്മേളനമായിരിക്കും സംസ്ഥാന സമ്മേളനമെന്നും കോടിയേരി വ്യക്തമാക്കി.
advertisement
ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി ഇടതുപക്ഷ പ്രസ്ഥാനത്തെ മാറ്റണം. അതിനായി സി.പി.എമ്മിനെ ഇന്നത്തേനേക്കാള്‍ ബഹുജന സ്വാധീനമുള്ള പാര്‍ട്ടിയായി വളര്‍ത്തണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അതില്‍ വളരെ പ്രധാനമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനമാണ് ജനത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നത്. അതിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടത്. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം, തടസങ്ങള്‍ നീക്കണം, അതിനായി ഓരോ മേഖലയിലും ചെയ്യേണ്ട കാര്യങ്ങള്‍ എന്താണ്.
അടുത്ത 25 വര്‍ഷത്തെ വികസന പദ്ധതി സംബന്ധിച്ച് ഇപ്പോള്‍ തന്നെ ഒരു രൂപരേഖ തയ്യാറാക്കണം. അതിന്റെ ഭാഗമായി സിപിഎം അംഗീകരിക്കുന്ന വികസന കാഴ്ചപ്പാട് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും. അങ്ങനെ എല്‍ഡിഎഫിന്റെ ഘടകകക്ഷികളുടെ അഭിപ്രായം സ്വീകരിക്കും. ഇതോടൊപ്പം സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമുണ്ടാക്കും.അതെല്ലാം തന്നെ പരിഗണിച്ചിട്ടായിരിക്കും എല്‍ഡിഎഫ് രേഖയ്ക്ക് അന്തിമ രൂപം കൊടുക്കുന്നത്. അതിന് സഹായകരമായ പാര്‍ട്ടിയുടെ കാഴ്ചപ്പാടാണ് സംസ്ഥാന സമ്മേളനം ആവിഷ്‌കരിച്ച് പ്രഖ്യാപിക്കുന്നതെന്നും കോടിയേരി വിശദീകരിച്ചു
advertisement
പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ ഉറച്ച് നില്‍ക്കുന്ന വികസന പരിപാടികളാണ് നടപ്പാക്കുന്നത്. പാര്‍ട്ടിയുടെ നയരേഖയ്ക്കനുസൃതമായാണ് കേരളത്തിലെ എല്ലാ വികസനവും നടപ്പാക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച് 1957ല്‍ തന്നെ ഇഎംഎസ് സര്‍ക്കാര്‍ ഒരു നയം അംഗീകരിച്ചിട്ടുണ്ട്. അതിന് സഹായകമായത് 1956ല്‍ തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂര്‍ വച്ച് ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ്. അന്ന് കേരളത്തിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഒരു രേഖ അംഗീകരിച്ചു. ആ വികസന കാഴ്ചപ്പാടില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
കേരളത്തിന് തനത് വിഭവം ഇല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ മൂലധനം ആവശ്യമായി വരും എന്നന്ന് കണ്ടിരുന്നു. അതിന്റെ ഭാഗമായാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ആരംഭിച്ചത്. എന്നാല്‍, കൂടുതല്‍ പേര്‍ മുതല്‍മുടക്കാന്‍ സന്നദ്ധമായില്ല. വിമോചന സമരം അതിനെതിരായി സംഘടിപ്പിച്ചു.അതിനാല്‍, വികസനം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. എന്നാല്‍ ഇന്ന് അന്തരീക്ഷം മാറി. നിക്ഷേപത്തിനായി ധാരാളം പേര്‍ മുന്നോട്ടുവന്നു. അത്തരത്തിലുള്ള നിക്ഷേപം കേരളത്തിന്റെ താല്‍പര്യത്തിന് ഹാനീകരമല്ലാത്ത , പരിസ്ഥിതിക്ക് ദോഷം വരാത്ത പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. അതിന്റെ വിവിധ വശങ്ങളാണ് രേഖയില്‍ പ്രതിപാദിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
advertisement
മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ മറൈന്‍ഡ്രൈവിലാണ് സമ്മേളനം.ചൊവാവാഴ്ച രാവിലെ ഒമ്പതിന് സമ്മേളനഗറില്‍ ചെങ്കൊടി ഉയര്‍ത്തും.കഴിഞ്ഞ വര്‍ഷങ്ങളില്‍ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദനാണ് പതാകഉയര്‍ത്തിയിരുന്നത്.ഇത്തവണ അനാരോഗ്യം മൂലം വി.എസ്.സമ്മേളനം പങ്കെടുക്കാത്തതിനാല്‍ ആരാണ് പതാക ഉയര്‍ത്തേണ്ടതെന്ന് സെക്രട്ടറിയേറ്റ് യോഗം തീരുമാനമെടുക്കും. പ്രതിതിനിധി സമ്മേളനം പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനംചെയ്യും.
രണ്ടാംദിവസം 'ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി' വിഷയത്തില്‍ സെമിനാര്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും മൂന്നാംദിവസം സാംസ്‌കാരിക സംഗമം പിബി അംഗം എം എ ബേബിയും ഉദ്ഘാടനംചെയ്യും. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kodiyeri Balakrishnan | സിപിഎമ്മിൽ നേതൃമാറ്റമുണ്ടാകില്ല; സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement