SilverLine സംവാദം: സർക്കാർ എന്തിനാണ് ഭയക്കുന്നത്? ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിനു പിന്നിൽ രാഷ്ട്രീയ കളികൾ: വിഡി സതീശൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയില്‍ എം.ഡിയുടെ സ്ഥാനമെന്നും വിഡി സതീശൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ (Panel debate on SilverLine)നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയക്കളികളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (V D Satheesan). ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യുവിനെ കെ റെയില്‍ കോര്‍പ്പറേഷന്റെ (K-Rail)ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കിയത് ദുരൂഹമാണ്. ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയില്‍ എം.ഡിയുടെ സ്ഥാനമെന്നും വിഡി സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
Also Read-എല്‍.പി. സ്കൂള്‍ അധ്യാപകരെ ലക്ചറര്‍ പോസ്റ്റിലേക്ക് നിയമിക്കുന്നു: ആരോപണവുമായി പി.കെ. ഫിറോസ്
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളികളാണ്. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണിത്. സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്? ചീഫ് സെക്രട്ടറിയാണ് ജോസഫ് സി. മാത്യുവിനെ സംവാദത്തിന്
ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് ജോസഫ് സി. മാത്യു സമ്മതിക്കുകയും ചെയ്തു. കെ. റെയില്‍ കോര്‍പ്പറേഷന്റെ ഇടപെടലിനെ തുടര്‍ന്നുള്ള ഒഴിവാക്കല്‍ ദുരൂഹമാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയില്‍ എം.ഡിയുടെ സ്ഥാനം?
advertisement
പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമര്‍ശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന സാംസ്‌കാരിക - സാഹിത്യ പ്രവര്‍ത്തകരും ഉന്നത സി.പി.ഐ നേതാക്കളുടെ മക്കളും പദ്ധതിയോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചപ്പോഴും സര്‍ക്കാരിന് അസഹിഷ്ണുതയായിരുന്നു. ഈ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇടതല്ല, ഇവര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരാണ്.
advertisement
സിൽവർ ലൈനെ എതിർക്കുന്നവർക്ക് പറയാനുള്ളതു കേൾക്കാനാണ് കെ റെയിൽ കോർപ്പറേഷൻ സെമിനാർ സംഘടിപ്പിക്കുന്നത്. സർക്കാർ നിർദേശപ്രകാരമാണ് സെമിനാർ. ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറിൽ കെ റെയിൽ വിമർശകരായി അലോക് വർമ, ആര്‍വിജി മേനോൻ, ജോസഫ് സി.മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.
റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രന്‍നായർ തുടങ്ങിയവർ പദ്ധതിക്കു വേണ്ടി സംസാരിക്കും.
advertisement
വാദിക്കാനും ജയിക്കാനുമല്ലാ, അറിയാനും അറിയിക്കാനുമാണ് സെമിനാർ എന്നാണ് കെ റെയിൽ കോർപ്പറേഷൻ അറിയിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 25, 2022 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SilverLine സംവാദം: സർക്കാർ എന്തിനാണ് ഭയക്കുന്നത്? ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിനു പിന്നിൽ രാഷ്ട്രീയ കളികൾ: വിഡി സതീശൻ