മദ്യപിക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ചിലർക്കെങ്കിലും മദ്യപാനം ആഘോഷങ്ങളുടെ ഭാഗമാണ്. മറ്റൊരു കൂട്ടർ മദ്യത്തെ മരുന്നായും ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണെന്നും വിശ്വസിക്കുന്നു. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും മദ്യപാനം ഹൃദ്രോഹത്തിന് കാരണമാകുന്ന ഒന്നാണ്. അമിതമായ മദ്യപാനം ഹൃദയത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
എന്താണ് ആൽക്കഹോളിക് കാർഡിയോമയോപ്പതി?
അമിതമായി മദ്യം കഴിക്കുന്നത് പലപ്പോഴും ഹൈപ്പർടെൻഷന് (ഉയർന്ന രക്തസമ്മർദ്ദം) കാരണമാകുന്നു, ഇത് ഹൃദയത്തെ ദുർബലമാക്കുകയും ആവശ്യാനുസരണം രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരികയും ചെയ്യും. കൂടാതെ ഹൃദയം വികസിക്കുകയും അമിതമായി രക്തം കെട്ടി നിൽക്കുകയും ചെയ്യും. ഇത് രക്തത്തിന്റെയും ഹൃദയപേശികളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കും. ഹൈപ്പർടെൻഷൻ ശരിയാംവണ്ണം ചികിൽസിച്ചില്ലെങ്കിൽ ഹൃദയസ്തഭനം ഉണ്ടാകാൻ ഇടയാക്കും.
സ്ഥിരമായുള്ള മദ്യപാനം ഹൃദയത്തിന്റെ പേശികളെ അസാധാരണമായി വികസിപ്പിക്കുകയും ഹൃദ്രോഹത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. മാരകമായ ഈ അവസ്ഥയിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകും. തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാകാനും സാധ്യതയുണ്ട്.
Also Read-ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് റോബോട്ടിക് സാങ്കേതിക വിദ്യ; കൂടുതൽ അറിയാം
ഈ അവസ്ഥ സാധാരണയായി 35 മുതൽ 50 വരെ പ്രായമുള്ളവരിലാണ് സാധാരണ കാണാറുള്ളത്. സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് ഇതിന് സാധ്യത കൂടുതൽ. 5 മുതൽ 15 വർഷമോ അതിൽ കൂടുതലോ ഉള്ള കാലയളവിൽ അമിതമായി മദ്യം കഴിക്കുന്ന ആളുകൾക്ക് ഉയർന്ന അപകടസാധ്യതയുണ്ട്.
ആഴ്ചയിൽ 14-ലധികം പെഗ്ഗ് അല്ലെങ്കിൽ പ്രതിദിനം 4 പെഗ്ഗ് ഉപയോഗിക്കുന്ന പുരുഷന്മാരും, പ്രതിദിനം മൂന്നിൽ കൂടുതൽ പെഗ്ഗ് അല്ലെങ്കിൽ ആഴ്‌ചയിൽ ഏഴ് പെഗ്ഗ് കഴിക്കുന്ന സ്ത്രീകൾ എന്നിവരും അമിതമായി മദ്യപിക്കുന്നവരുടെ കൂട്ടത്തിൽ പെടും. ഇവരിൽ ഹൃദ്രോഹ സാധ്യത ഉയർന്ന നിലയിലാണ്.
ആൽക്കഹോളിക് കാർഡിയോമയോപ്പതിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ആൽക്കഹോളിക് കാർഡിയോമയോപ്പതി അപകടകരമായ അവസ്ഥയിൽ എത്തും വരെ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല.
എന്നാൽ വലിയ തോതിൽ രോഗസാധ്യതയുള്ളവരിൽ ഇനിപ്പറയുന്ന ലക്ഷണങ്ങൾ കാണിക്കാറുണ്ട്:
കാർഡിയോമയോപ്പതിയുടെ കാരണങ്ങൾ എന്തൊക്കെയാണ്?
കാർഡിയോമയോപ്പതിയുടെ കാരണങ്ങൾ പലപ്പോഴും അജ്ഞാതമാണ്, എന്നാൽ ചില സന്ദർഭങ്ങളിൽ ഡോക്ടർമാർക്ക് ചിലത് തിരിച്ചറിയാൻ കഴിയും.
കാർഡിയോമയോപ്പതിക്ക് കാരണമാകുന്ന ഘടകങ്ങൾ:
കാർഡിയോമയോപ്പതി രോഗനിർണയം
കാർഡിയോമയോപ്പതിക്കുള്ള ചികിത്സ എന്തൊക്കെയാണ്?
കാർഡിയോമയോപ്പതിയുടെ ചികിത്സാ സാധ്യതകൾ രോഗിയുടെ ആരോഗ്യാവസ്ഥ അനുസരിച്ച് മാറും. ഡിലേറ്റഡ് കാർഡിയോമയോപ്പതിയാണെങ്കിൽ ഡോക്ടർമാർക്ക് മരുന്നുകൾ നിർദ്ദേശിച്ച് ഈ അവസ്ഥ ചികിത്സിക്കാം. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും അവസ്ഥ ഗുരുതരമായാൽ ശാസ്ത്രകിയ ഉൾപ്പെടെ ചെയ്യാൻ നിർദ്ദേശിച്ചേക്കാം.
നിയന്ത്രണ വിധേയമായിട്ടുള്ള കാർഡിയോമയോപ്പതിയാണെങ്കിൽ രക്തസമ്മദ്ദം കുറയ്ക്കാൻ ചില മരുന്നുകൾ നിർദ്ദേശിച്ചേക്കാം. കാർഡിയോമയോപ്പതിയുടെ ഗുരുതരമായ അവസ്ഥയാണെങ്കിൽ ഡോക്ടർ വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസുകൾ (VADs) അല്ലെങ്കിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ശുപാർശ ചെയ്യും.
ആൽക്കഹോളിക് കാർഡിയോമയോപ്പതി തടയാൻ ചെയ്യേണ്ടത് എന്തൊക്കെ?
മദ്യ ഉപയോഗത്തിന് അനുവദനീയമായ അളവുണ്ടോ?
അമിതമായ മദ്യപാനം അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്ന് ചില പഠനങ്ങൾ നിർവചിച്ചിട്ടുണ്ടെങ്കിലും, മദ്യം ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. ഹൃദ്രോഗ സാധ്യത “കുറയ്ക്കാൻ” മദ്യപാനം ആരംഭിക്കുന്നത് ബുദ്ധിപരമായ ആശയമല്ല. പകരം ആരോഗ്യത്തിന് ഉപകാരപ്രദമായ യോഗ പോലുള്ള വ്യത്യസ്ത ബദലുകൾ കണ്ടെത്തണം. ലളിതമായി പറഞ്ഞാൽ മദ്യം കഴിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നർത്ഥം. കാൻസർ അല്ലെങ്കിൽ കരൾ രോഗങ്ങൾ പോലുള്ള ഗുരുതരമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ നിങ്ങൾ ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പതിവായി വ്യായാമം ചെയ്യുകയും, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുകയും വേണം. ആരോഗ്യമുള്ള ഹൃദയത്തിലൂടെ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാം.
(ഡോ. പ്രദീപ് കുമാർ ഡി, സീനിയർ കൺസൾട്ടന്റ് – ഇന്റർവെൻഷണൽ കാർഡിയോളജി, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബെംഗളൂരു)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.