• HOME
  • »
  • NEWS
  • »
  • life
  • »
  • Health | ​ഗർഭധാരണം: നേരിടാൻ സാധ്യതയുള്ള സങ്കീർണതകൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

Health | ​ഗർഭധാരണം: നേരിടാൻ സാധ്യതയുള്ള സങ്കീർണതകൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

ഇന്ത്യയിൽ ഏകദേശം 30 ശതമാനത്തോളം സ്ത്രീകൾ ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണത്തിലൂടെ (ഹൈ റിസ്ക് പ്രഗ്നനൻസി) കടന്നുപോകുന്നു എന്നാണ് റിപ്പോർട്ടുകൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ഒരു കുഞ്ഞിന് ജൻമം നൽകുക എന്നത് പലരുടയെും സ്വപ്നമാണ്. എന്നാൽ ​ഗർഭധാരണം (pregnancy) ആസൂത്രണം ചെയ്യുമ്പോൾ തന്നെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഗർഭകാലത്തെ പരിചരണവും മികച്ച ചികിത്സയും പല സങ്കീർണതകളും നേരിടാൻ സഹായിക്കുന്നു. നിങ്ങൾ എത്ര ആരോഗ്യവതിയാണെങ്കിലും ചിലപ്പോൾ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

    ഇന്ത്യയിൽ ഏകദേശം 30 ശതമാനത്തോളം സ്ത്രീകൾ ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണത്തിലൂടെ (ഹൈ റിസ്ക് പ്രഗ്നനൻസി) കടന്നുപോകുന്നു എന്നാണ് റിപ്പോർട്ടുകൾ.

    ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം (high-risk pregnancy) എന്നാൽ എന്താണ്?

    ​ഗ​ർണിയായിരിക്കുമ്പോൾ ആരോഗ്യപരമായ സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് ഇതിനർത്ഥം.

    ആർക്കാണ് ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം ഉണ്ടാകാൻ സാധ്യത?

    നിങ്ങൾ‌ താഴെപ്പറയുന്ന ശീലങ്ങൾ ഉള്ളവരാണെങ്കിൽ ഗർഭധാരണം സങ്കീർണമാകാൻ സാധ്യതയുണ്ട്

    • പുകവലി
    • അമിതഭാരം
    • മയക്കുമരുന്ന് ഉപയോഗം
    • മദ്യപാനം

    ഗർഭാവസ്ഥയിൽ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുക

    • അമ്മയുടെ പ്രായവും കുടുംബ ചരിത്രവും
    • ജനിതക വൈകല്യങ്ങൾ
    • മുൻ ​ഗർഭധാരണങ്ങൾ
    • പ്രായം

    ആരോഗ്യ പ്രശ്നങ്ങൾ

    • ഉയർന്ന രക്തസമ്മർദ്ദം
    • തൈറോയ്ഡ് ഡിസോർഡർ
    • രക്തത്തിലെ പ്രശ്നങ്ങൾ
    • പ്രമേഹം
    • ആസ്മ
    • അപസ്മാരം
    • ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ
    • കാൻസർ
    • അവയവമാറ്റ ശസ്ത്രക്രിയ
    • ലൈംഗികമായി പകരുന്ന അണുബാധകൾ
    • ഭാരം കുറയ്ക്കൽ ശസ്ത്രക്രിയ.

    മുൻ ഗർഭകാലത്തെ സങ്കീർണതകൾ

    • പ്രീ എക്ലാംസിയ,
    • ഗർഭകാലത്തെ പ്രമേഹം
    • മാസം തികയുന്നതിനു മുൻപുള്ള പ്രസവം.
    • ജനിതക വൈകല്യങ്ങൾ
    • കുഞ്ഞുങ്ങളുടെ വളർച്ചയിലെ പ്രശ്നങ്ങൾ
    • മൾട്ടിപ്പിൾ പ്ര​ഗ്നൻസി

    ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം എങ്ങനെ നേരിടാം?

    പ്രീ കൺസെപ്ഷൻ കൗൺസിലിംഗ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനകരവുമാണ്. അനോ ഒബ്സെറ്റെറീഷ്യനുമായി (anobstetrician) കൂടിക്കാഴ്ച നടത്തുക. ജനിതക വൈകല്യം പോലെ അമ്മയെയോ ഭ്രൂണത്തെയോ ബാധിച്ചേക്കാവുന്ന ഏതെങ്കിലും ഘടകങ്ങളോ രോഗങ്ങളോ അവസ്ഥകളോ നിണയിക്കാൻ അമ്മയുടെയും കുടുംബത്തിന്റെയും കുഞ്ഞിന്റെ പിതാവിന്റെയും കുടുംബത്തിന്റെയും പൂർണമായ ചരിത്രം ഡോക്ടർ പരിശോധിക്കും.

    നിങ്ങൾ താഴെ പറയുന്ന ചോദ്യങ്ങൾ ഡോക്ടറോട് ചോദിക്കണം:

    • ഗർഭാവസ്ഥയിൽ എന്റെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി എന്തായിരിക്കും?

    • ഗർഭധാരണം എന്റെ മുന്നോട്ടുള്ള ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

    പുകവലിയും മദ്യപാനവും നിർത്തുക, ശാരീരിക വ്യായാമം വർദ്ധിപ്പിക്കുക, ശരീരഭാരം കുറയ്ക്കുക, പ്രസവത്തിനു മുമ്പുള്ള വിറ്റാമിനുകൾ കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതായി വന്നേക്കാം. ഗർഭധാരണത്തിനു മുമ്പും ഗർഭകാലത്തും ഒരു സ്ത്രീയുടെ ആരോഗ്യസ്ഥിതി അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

    പ്രീനേറ്റൽ ജനറ്റിക് ടെസ്റ്റിങ്ങ് (Prenatal genetic testing)

    പല കുടുംബങ്ങളിലും ജനിതക വൈകല്യങ്ങളുടെ ചരിത്രം ഉണ്ടാകാം. ഈ അവസ്ഥ ഗർഭാവസ്ഥയിലുള്ള അമ്മയെയും കുഞ്ഞിനെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള പരിശോധനയാണിത്. ജനിതക വൈകല്യങ്ങളുടെ കുടുംബ ചരിത്രമില്ലാത്ത ദമ്പതികൾക്കും ഈ പരിശോധന ​ഗുണം ചെയ്തേക്കാം. നിങ്ങളുടെ ഡോക്ടറുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നു എന്ന് ഉറപ്പാക്കുക.

    കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം, സിസ്റ്റിക് ഫൈബ്രോസിസ് അല്ലെങ്കില്‍ ന്യൂറല്‍ ട്യൂബ് ഡിസോര്‍ഡര്‍ എന്നിങ്ങനെയുള്ള ജനിതക വൈകല്യങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ ഗര്‍ഭധാരണത്തിനുമുമ്പ് നിരവധി പരിശോധനകള്‍ നടത്താവുന്നതാണ്. ഈ പ്രശ്നങ്ങൾ കണ്ടുപിടിക്കാന്‍ ഗര്‍ഭകാലത്തും ടെസ്റ്റുകള്‍ നടത്താനാകും. അത്തരം ചില ടെസ്റ്റുകൾ ഏതൊക്കെയാണെന്ന് അറിയാം.

    1. കോറിയോണിക് വില്ലസ് സാംപ്ലിംഗ് (CVS): (11 മുതല്‍ 13 ആഴ്ചകള്‍ വരെ). പ്ലാസന്റയില്‍ നിന്ന് സാംപിള്‍ ടിഷ്യു ശേഖരിച്ച് പരിശോധിക്കുന്നു.

    2. ആദ്യ മൂന്ന് മാസത്തിലെ പരിശോധന: 11 മുതല്‍ 13 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തിന് നടത്തുന്ന പരിശോധന. അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് രക്ത പരിശോധന എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്.

    3. അമ്‌നിയോസെന്റിസിസ്: 15-20 ആഴ്ചവരെയുള്ളവ. അമ്‌നിയോട്ടിക് ദ്രവത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തുന്നു.

    4. ക്വാഡ് സ്‌ക്രീന്‍: 16 മുതല്‍ 18 ആഴ്ച വരെയുള്ള ഭ്രൂണത്തിന്റെ പരിശോധന. രക്തം ശേഖരിച്ച് പരിശോധന നടത്തുന്നു.

    ഇതില്‍ ഏതെങ്കിലും പരിശോധനയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അപകടസാധ്യത കാണിച്ചാല്‍ കൂടുതല്‍ ചികിത്സയ്ക്കായി നിങ്ങളെ നിങ്ങളെ ഫീറ്റല്‍ മെഡിസിന്‍ വിദഗ്ധന്റെ സമീപത്തേക്ക് റഫര്‍ ചെയ്യുന്നതാണ്.

    ജീവിത രീതിയിലെ മാറ്റം

    ജീവിതരീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്.

    1. പുകവലിയും മദ്യപാനവും ഒഴിവാക്കുക.

    2. വ്യായാമം ചെയ്യുക.
    3. ശരീരഭാരം കുറയ്ക്കുക.
    4. പ്രീനേറ്റല്‍ വിറ്റാമിനുകള്‍ കഴിക്കുക.

    ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രസവചികിത്സാ പരിചരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ആരൊക്കെ?

    •മെറ്റേണല്‍ ഫീറ്റല്‍ മെഡിസിന്‍ എന്നിവയില്‍ വിദഗ്ധനായ ഡോക്ടര്‍മാര്‍.
    • അള്‍ട്രാസൗണ്ട് യൂണിറ്റ്
    • ന്യൂട്രിഷനിസ്റ്റുകള്‍
    • പീഡിയാട്രിക് സര്‍ജന്‍സും കാര്‍ഡിയോളജിസ്റ്റുകളും
    • നിയോനാറ്റോളജിസ്റ്റുകള്‍
    • ജനറ്റിസിസ്റ്റ്‌സ്

    ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥയില്‍ ചെയ്യേണ്ടത്

    1. ഡോക്ടറെ സ്ഥിരമായി കാണുക.
    2. കുഞ്ഞിന്റെ ആരോഗ്യം കൃത്യമായി ശ്രദ്ധിക്കുക.
    3. ആവശ്യമെങ്കില്‍ പരിശോധനകള്‍ നടത്തുക.
    4. ഗര്‍ഭകാലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക.
    5. അള്‍ട്രാ സൗണ്ട് സ്‌കാനിംഗുകള്‍ ഉപയോഗിക്കുക.
    6. നിങ്ങളുടെ ശാരീരിക സ്ഥിതി അനുസരിച്ച് വിദഗ്ധരായ ഡോക്ടര്‍മാരെ സന്ദര്‍ശിക്കുക.

    അപകട സാധ്യതയുള്ള ഗര്‍ഭധാരണം: സ്കാനിങ്ങും ടെസ്റ്റുകളും

    എല്ലാ ഗര്‍ഭിണികളിലും ​ഗർഭധാരണം വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് അനുയോജ്യമായ സ്‌കാനിംഗും ടെസ്റ്റുകളും ആയിരിക്കും ഗര്‍ഭ രോഗ വിദഗ്ധന്‍ ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുക. അവയില്‍ എന്തെല്ലാം ഉള്‍പ്പെടുന്നുവെന്ന് നോക്കാം.

    അള്‍ട്രാസൗണ്ട്

    കുഞ്ഞിന്റെ അസാധാരണതകള്‍ പരിശോധിക്കാനാണ് ഈ പരിശോധന നടത്തുന്നത്.

    പ്രീനേറ്റല്‍ സെല്‍ ഫ്രീ ഡിഎന്‍എ സ്‌ക്രീനിംഗ്:

    ഭ്രൂണത്തിലെ ക്രോമസോം അസാധാരണതകളുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു തരം ഡിഎന്‍എ പരിശോധനയാണിത്.

    ബയോ ഫിസിക്കല്‍ പ്രൊഫൈല്‍

    അള്‍ട്രാസൗണ്ടിനൊപ്പം കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ ഡോക്ടര്‍ ഒരു നോണ്‍ സ്‌ട്രെസ് ടെസ്റ്റ് നടത്തുന്നതാണ്. ഭ്രൂണത്തിന്റെ ആരോഗ്യ പ്രൊഫൈൽ പൂര്‍ത്തിയാക്കുന്നതിനാണ് പരിശോധന നടത്തുന്നത്

    ലാബ് ടെസ്റ്റുകള്‍

    ഗര്‍ഭസ്ഥശിശുവിന് UTI, HIV അല്ലെങ്കില്‍ അതിലധികമോ അണുബാധകള്‍ പിടിപെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ മൂത്ര പരിശോധന, രക്തപരിശോധന തുടങ്ങിയ ലാബ് പരിശോധനകള്‍ സഹായിക്കുന്നു.

    സെര്‍വിക്‌സിന്റെ നീളം

    കുഞ്ഞിന്റെ സെര്‍വിക്കല്‍ നീളം അളക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തുന്നതാണ്. മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യതയുണ്ടോ ഇല്ലയോ എന്ന കാര്യം ഇതിലൂടെ അറിയാനാകും.

    അപകടസാധ്യതയുള്ള ഗര്‍ഭധാരണത്തിലെ ചികിത്സകള്‍ എന്തെല്ലാം?

    ഓരോരുത്തര്‍ക്കും വ്യത്യസ്തമായ രീതിയിലാണ് ഇത്തരം ചികിത്സകൾ നടത്തുന്നത്. രോഗിയുടെ ആരോഗ്യസ്ഥിതി, കുഞ്ഞിന് ഉണ്ടാക്കുന്ന ഫലം എന്നിവ നോക്കിയാണ് ഇവ തീരുമാനിക്കുന്നത്. അപകട സാധ്യതകള്‍ നേരത്തെ കണ്ടെത്തിയാല്‍ അവ ശരിയായ രീതിയില്‍ പരിഹരിക്കാനാകും.

    അപകടസാധ്യതയുള്ള ഗര്‍ഭധാരണത്തിന് എപ്പോഴാണ് ചികിത്സ ആരംഭിക്കേണ്ടത്?

    കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന മാതാപിതാക്കള്‍ പ്രസവത്തിലെ അപകടസാധ്യതകള്‍ അറിഞ്ഞിരിക്കണം. മുന്‍കരുതലുകള്‍ എടുക്കുകയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിദഗ്ധ സേവനം ലഭ്യമാക്കുകയും വേണം. താഴെപ്പറയുന്ന എന്തെങ്കിലും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക:

    1. വജൈനല്‍ രക്തസ്രാവം
    2. മൂത്രമൊഴിക്കുമ്പോള്‍ വേദന.
    3. തലകറക്കം, ഛര്‍ദ്ദി
    4. കാഴ്ച മങ്ങുക.
    5. അടിവയറ്റില്‍ വേദന.
    6. അമിതമായ വെള്ളപ്പോക്ക്
    7. പനി
    8. കൈയ്യിലും മുഖത്തും നീര്

    ഇത്തരം അപകട സാധ്യതകളെ കരുതിയിരിക്കണം. കൂടാതെ ആരോഗ്യ വിദഗ്ധനെ സമീപിക്കാനും ശ്രദ്ധിക്കുക.

    (ഡോ. ദിവ്യ ആർ, MBBS DGO DNB FMAS MRCOG, കൺസൾട്ടന്റ്, ഒബ്‌സ്റ്റെട്രിക്‌സ് & ഗൈനക്കോളജി, കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി, ബെംഗളൂരു)

    Published by:user_57
    First published: