പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ഐപിഎൽ മുൻ താരത്തിന് എട്ടുവർഷം തടവ്

Last Updated:

2018 ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ലാമിച്ചനെ

പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഐപിഎല്‍ മുൻ താരവും നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സന്ദീപ് ലാമിച്ചനെയ്ക്കു എട്ടു വർഷം തടവ്. കാഠ്മണ്ഡു ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും രണ്ടു ലക്ഷം അതിജീവിതയ്ക്കു നൽകണമെന്നും കോടതി വിധിച്ചു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സന്ദീപ് ലാമിച്ചനെയുടെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു. 23 വയസുകാരനായ സന്ദീപ് ലാമിച്ചനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച ആദ്യ നേപ്പാൾ താരമാണ്.
സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചത്. എന്നാൽ ഇതു തെറ്റാണെന്ന് കോടതിക്കു ബോധ്യപ്പെട്ടു. ഇതോടെയാണു ശിക്ഷ എട്ടു വർഷമായി കുറഞ്ഞത്. സംഭവത്തിൽ ലാമിച്ചനെ കുറ്റക്കാരനാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
2022 ഓഗസ്റ്റിൽ 17 വയസുകാരിയായ പെൺകുട്ടിയെ കാഠ്മണ്ഡുവിലെ ഹോട്ടൽ മുറിയിൽവച്ചു താരം പീഡിപ്പിച്ചെന്നാണു കേസ്. കേസിലെ അന്തിമവാദം കേട്ട ശേഷം സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. സന്ദീപ് ലാമിച്ചനെ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു.
2018 ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ലാമിച്ചനെ. അറസ്റ്റിലായതിനെ തുടർന്ന് ലാമിച്ചനെ സുന്താറയിലെ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. ജനുവരിയിൽ പട്ടൻ ഹൈക്കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്.
advertisement
സന്ദീപ് ലാമിച്ചനെയുടെ കടുത്ത ആരാധികയായിരുന്ന പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബറിലാണ് പൊലീസ് കേസെടുത്തത്. ഒരു മാസത്തിനു ശേഷം നേപ്പാളിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽവച്ച് താരം അറസ്റ്റിലായി.
കരീബിയന്‍ പ്രീമിയർ ലീഗിൽ കളിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണു താരത്തെ പൊലീസ് പിടികൂടിയത്. പാകിസ്ഥാൻ സൂപ്പർ ലീഗിലും ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും സന്ദീപ് നേരത്തേ കളിച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ കെനിയയ്ക്കെതിരായ മത്സരത്തിലാണ് താരം നേപ്പാളിനായി ഒടുവിൽ ജേഴ്സിയണിഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ഐപിഎൽ മുൻ താരത്തിന് എട്ടുവർഷം തടവ്
Next Article
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement