INDW vs AUSW: മുംബൈ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്രജയം, പരമ്പര; ഓസീസിനെ തോൽപ്പിക്കുന്നത് ആദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
ഈ സീസണിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ ടെസ്റ്റ് പരമ്പര വിജയമാണിത്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രജയവുമായി ഇന്ത്യൻ വനിതകൾ. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് കന്നി ജയവും പരമ്പരയും സ്വന്തമാക്കി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ മുന്നിൽ വച്ച 75 റൺസ് വിജയലക്ഷ്യം ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 4 റൺസെടുക്കുന്നതിനിടെ ഓപ്പണർ ഷെഫാലി വർമയെ നഷ്ടമായെങ്കിലും സ്മൃതി മന്ദാനയും റിച്ച ഘോഷും ചേർന്ന് രണ്ടാംവിക്കറ്റിൽ അർധസഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 13 റൺസെടുത്ത റിച്ചയെ ഗാർഡ്നർ മക്ഗ്രായുടെ കൈകളിൽ എത്തിച്ചെങ്കിലും സ്മൃതിയും ജെമീമ റോഡ്രിഗസും ചേർന്ന് കൂടുതൽ നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സ്മൃതി 38 റൺസോടെയും ജെമീമ 12 റൺസോടെയും പുറത്താകാതെ നിന്നു.
സമനില ലക്ഷ്യമിട്ട് അവസാനദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 28 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളു. സന്ദർശകരുടെ രണ്ടാമിന്നിങ്സ് 261 റൺസിൽ അവസാനിച്ചു. 22 ഓവറിൽ 63 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത സ്നേഹ് റാണയാണ് വിക്കറ്റ് വേട്ടയിൽ തിളങ്ങിയത്. മികച്ച രീതിയിൽ ബാറ്റുചെയ്ത തഹ്ലിയ മക്ഗ്രാത്തിനെയും അലിസ ഹീലിയെയും പുറത്താക്കിയ ക്യാപ്റ്റൻ ഹർമൻപ്രീത് ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് നൽകി. രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റെടുത്തപ്പോൾ പൂജ വസ്ത്രാകർ ഒരു വിക്കറ്റ് വീഴ്ത്തി.
advertisement
???????????????????????????? ???????? ????????????????????????! ????#TeamIndia women register their first win against Australia in Test Cricket ????????
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/R1GKeuRa69
— BCCI Women (@BCCIWomen) December 24, 2023
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 219 റൺസും ഇന്ത്യ 406 റൺസുമാണെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതാ ടീം ഒരിന്നിങ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്.
advertisement
Vice-Captain Smriti Mandhana hit the winning runs as #TeamIndia register a 8⃣-wicket win over Australia in Mumbai ????????
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/FiJorgZUMs
— BCCI Women (@BCCIWomen) December 24, 2023
ഈ സീസണിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ ടെസ്റ്റ് പരമ്പര വിജയമാണിത്. ഈ മാസം ആദ്യം നവിമുംബൈയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 347 റൺസിന് തോൽപ്പിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏഴാമത്തെ ജയമാണ് വാങ്കഡെയിലേത്. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യത്തേതും. കളിച്ച 40 ടെസ്റ്റുകളിൽ 7 ജയം, 6 തോൽവി, 27 സമനില എന്നിങ്ങനെയാണ് ഇന്ത്യൻ വനിതാ ടീമിന്റെ പ്രകടനം.
advertisement
Summary: Indian women’s cricket team defeated Australia for the first time ever in a Test match, as the Harmanpreet Kaur-led side defeated the Aussies by 8 wickets on the fourth and final day of the one-off Test of the multi-format series at the Wankhede Stadium on Sunday.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
December 24, 2023 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
INDW vs AUSW: മുംബൈ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്രജയം, പരമ്പര; ഓസീസിനെ തോൽപ്പിക്കുന്നത് ആദ്യം