സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഹാരി രാജകുമാരന് വിജയം; നഷ്ടപരിഹാരമായി വലിയൊരു തുക നല്‍കാമെന്ന് തീർപ്പ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
റുപർട്ട് മർഡോക്കിന്റെ എൻജിഎന്നിന് കീഴില്‍ പ്രവർത്തിച്ചിരുന്ന പത്രങ്ങളായ സണ്ണും ന്യൂസ് ഓഫ് ദി വേൾഡുമാണ് ഹാരി രാജകുമാരന്റെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചതായി സമ്മതിച്ചത്
റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സ്(എന്‍ജിഎന്‍) നിയമവിരുദ്ധമായി സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചുവെന്ന ആരോപിച്ച് ഹാരി രാജകുമാരന്‍ നല്‍കിയ കേസില്‍ ഒത്തുതീര്‍പ്പ്. വന്‍തുക നഷ്ടപരിഹാരമായി നല്‍കാമെന്ന് എന്‍ജിഎന്‍ സമ്മതിച്ചതായി ഹാരി രാജകുമാരന്റെ അഭിഭാഷകന്‍ ബുധനാഴ്ച അറിയിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുകക്ഷികളും ഒരു കരാറില്‍ ഏര്‍പ്പെട്ടതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ രാജാവ് ചാള്‍സിന്റെ ഇളയ മകനായ ഹാരി സണ്‍ ദിനപത്രത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായെന്നും ന്യൂസ് ഓഫ് ദി വേള്‍ഡ് ഫോണ്‍ ഹാക്ക് ചെയ്‌തെന്നും സമ്മതിച്ചു. റുപർട്ട് മർഡോക്കിന്റെ എൻജിഎന്നിന് കീഴില്‍ പ്രവർത്തിച്ചിരുന്ന പത്രങ്ങളാണ് സണ്ണും ന്യൂസ് ഓഫ് ദി വേൾഡും.
ഹാരിയും മുന്‍ ബ്രിട്ടീഷ് എംപി ലോര്‍ഡ് ടോം വാട്‌സണും എന്‍ജിഎന്നിനെതിരേ കേസ് കൊടുത്തിരുന്നു.
''1996നും 2011നും ഇടയില്‍ സ്വകാര്യ ജീവിതത്തിലേക്ക് നടത്തിയ ഗുരുതരമായ കടന്നുകയറ്റത്തിന് എന്‍ജിഎന്‍ ഡ്യൂക്ക് ഓഫ് സക്‌സസിനോട് പൂര്‍ണവും വ്യക്തവുമായ ക്ഷമാപണം നടത്തുന്നു. ദി സണ്‍ പത്രത്തിനായി പ്രവര്‍ത്തിച്ച സ്വകാര്യ അന്വേഷകര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സംഭവങ്ങളും ഉള്‍പ്പെടുന്നു,'' ഹാരി രാജകുമാരനോട് ക്ഷമാപണം നടത്തി എന്‍ജിഎന്‍ പറഞ്ഞു.
രാജകുമാരന്റെ സ്വകാര്യ ജീവിതത്തില്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അന്തരിച്ച അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതത്തിലും നടത്തിയ ഗുരുതരമായ കയറ്റത്തിലും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നതായും അവര്‍ പറഞ്ഞു. ''രാജകുമാരനുണ്ടായ ദുരിതവും ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും കുടുംബത്തിനുമുണ്ടായ നാശനഷ്ടങ്ങളും ഞങ്ങള്‍ സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂടാതെ, അദ്ദേഹത്തിന് ഗണ്യമായ തുക നഷ്ടപരിഹാരം നല്‍കാനും സമ്മതിച്ചിട്ടുണ്ട്,'' അവര്‍ വ്യക്തമാക്കി.
advertisement
2006ലെ അറസ്റ്റുകളോടും തുടര്‍ന്നുള്ള നടപടികളോടും എന്‍ജിഎന്‍ നടത്തിയ പ്രതികരണം ഖേദകരമാണെന്നും നിയമവിരുദ്ധമാണെന്നും സമ്മതിക്കുന്നതായും അവര്‍ പറഞ്ഞു.
മുന്‍ എംപിയായ ടോം വാട്‌സണിനോടും എന്‍ജിഎന്‍ ക്ഷമാപണം നടത്തി. 2009ല്‍ ന്യൂസ് ഓഫ് ദി വേള്‍ഡിലെ പത്രപ്രവര്‍ത്തകരും അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചവരും വാട്‌സണെ നിരീക്ഷണത്തിലാക്കിയിരുന്നു. 2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് വാട്‌സണിന്റെ സ്വകാര്യ ജീവിതത്തിലേക്ക് നടത്തിയ അനാവശ്യമായ കടന്നു കയറ്റത്തിന് അദ്ദേഹത്തോട് പൂര്‍ണവും വ്യക്തവുമായ ക്ഷമാപണം നടത്തുന്നതായും എന്‍ജിഎന്‍ അറിയിച്ചു. ടോം വാട്‌സണിന്റെ കുടുംബത്തിന് ആഘാതമുണ്ടായതായി സമ്മതിക്കുകയും അതിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും കൂടാതെ അദ്ദേഹത്തിന് ഗണ്യമായ നഷ്ടപരിഹാരം നല്‍കാമെന്നും എന്‍ജിഎന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 24, 2025 4:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഹാരി രാജകുമാരന് വിജയം; നഷ്ടപരിഹാരമായി വലിയൊരു തുക നല്‍കാമെന്ന് തീർപ്പ്