'എനിക്ക് മുറിക്കാൻ ജാതിവാൽ ഇല്ല; ഞാൻ ഇപ്പോഴും ധന്യ വീണ'; നടി നവ്യാ നായർ
- Published by:Anuraj GR
- news18-malayalam
Last Updated:
നവ്യാ നായർ എന്നത് താൻ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും(സംവിധായകൻ സിബി മലയിൽ) മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായർ പറയുന്നത്
ഒരുപിടി നല്ല കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ നടിയാണ് നവ്യാ നായർ. സ്കൂൾ കലോത്സവവേദിയിൽനിന്ന് സിനിമയിലേക്ക് എത്തിയ നവ്യ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായിരുന്നു. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് തൽക്കാലം വിട്ടുനിന്നെങ്കിലും അടുത്തിടെയായി വീണ്ടും സിനിമയിൽ സജീവമാകുകയാണ് താരം. സിനിമയ്ക്ക് പുറമെ ടിവി പരിപാടികളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.
advertisement
ഇപ്പോഴിതാ, പേര് സംബന്ധിച്ച് സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്ന ചർച്ചകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നവ്യാ നായർ. 'എനിക്ക് മുറിക്കാൻ ജാതിവാൽ ഇല്ല; ഞാൻ ഇപ്പോഴും ധന്യ വീണയാണ്' നവ്യ വ്യക്തമാക്കുന്നു. ഔദ്യോഗിക പേര് നവ്യ നായർ എന്നല്ലെന്നും അതിനാൽ ജാതിവാൽ മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
advertisement
'നവ്യാനായർ എന്നത് താൻ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും(സംവിധായകൻ സിബി മലയിൽ) മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായർ പറയുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായർ'- നവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.
advertisement
advertisement
advertisement


