ഈ ദീപാവലിക്ക് വെളിച്ചമാവാൻ ചാണകം കൊണ്ടുള്ള ദിയ ഒരുങ്ങുന്നു
- Published by:user_57
- news18-malayalam
Last Updated:
Diyas Made of Cow Dung to Hit the Market This Diwali | ചൈന ദീപങ്ങൾക്ക് പകരം ചാണകം കൊണ്ടുള്ള ദീപങ്ങൾ
advertisement
രാഷ്ട്രീയ കാമധേനു ആയോഗിനാണ് ഇതിന്റെ നിർമ്മാണ ചുമതല. കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനും പരിപാലനത്തിനും വേണ്ടി 2019 ലാണ് രാഷ്ട്രീയ കാമധേനു ആയോഗ് രൂപീകരിച്ചത്. പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വദേശി പ്രസ്ഥാനത്തിന് ഊന്നൽ നൽകി കൊണ്ടാണ് ചാണകത്തിൽ നിന്നും നിർമ്മിച്ച വിളക്കുകൾ ഉൽപ്പാദിപ്പിക്കുന്നത് എന്ന് ആയോഗ് തലവൻ വ്യക്തമാക്കി
advertisement
advertisement
രാജ്യത്ത് പ്രതിദിനം 192 കോടി കിലോ ചാണകമാണ് ഉല്പാദിപ്പിക്കുന്നത്. ഇതിന്റെ പ്രയോജനം മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാണ് ഈ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. ആയോഗ് നേരിട്ടല്ല ഈ നിർമ്മാണ പ്രക്രിയയിൽ പങ്കാളിയാവുന്നതെങ്കിലും ഇതിന്റെ ഭാഗമായി സ്വയം സഹകരണ സംഘങ്ങൾക്കും സംരംഭകർക്കും ബിസിനസ് കെട്ടിപ്പടുക്കാൻ പരിശീലനം നൽകുന്നുണ്ട്
advertisement
advertisement