Elizabeth Udayan | 'ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തിയാൽ നിന്റെ മാനം പോകും'; കമന്റ് മുതലാളിയെ തൂക്കി എലിസബത്ത് ഉദയൻ

Last Updated:
വ്ലോഗറും ബാലയുടെ മുൻഭാര്യയുമായ എലിസബത്ത് ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദിൽ ഡോക്ടർ ആയി ജോലി ചെയ്യുകയാണ്. ഇടയ്ക്കിടെ നാട്ടിൽ വരും
1/6
നടൻ ബാലയും (Actor Bala) മുൻഭാര്യ എലിസബത്ത് ഉദയനും (Elizabeth Udayan) എന്തുകൊണ്ട് പിരിഞ്ഞു എന്ന ചോദ്യത്തിന് ഇനിയും ഇവരിൽ ആരുടെയെങ്കിലും ഭാഗത്തു നിന്നും ഒരു മറുപടി ഉണ്ടായിട്ടില്ല. ബാല കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്ത് കൂടെയുണ്ടായിരുന്നത് ഭാര്യയായിരുന്ന എലിസബത്ത് ആണ്. പിന്നീട് ഇവർ അകന്നു എന്നും, എലിസബത്ത് കേരളത്തിന് പുറത്തൊരിടത്തു ജോലി വാങ്ങി പോയി എന്നുമുള്ള വിവരം പുറത്തുവന്നു. ശേഷം, മറ്റൊരു മുൻഭാര്യയായ അമൃതയുടെയും അവരുടെ മകളുടെയും വെളിപ്പെടുത്തലുകളുടെ കൂട്ടത്തിൽ, എലിസബത്ത് കടന്നു പോയ ദുരനുഭവങ്ങൾ എന്ന നിലയിൽ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി

advertisement
2/6
എലിസബത്ത് ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദിൽ ഡോക്ടർ ആയി ജോലി ചെയ്യുകയാണ്. ഇടയ്ക്കിടെ നാട്ടിൽ വരും. ഇതിനിടയിൽ നടൻ ബാല വീണ്ടും വിവാഹിതനായി. ഇപ്പോൾ കോകില എന്ന മുറപ്പെണ്ണിനെ വിവാഹം ചെയ്ത്, കോട്ടയത്തെ വൈക്കത്ത് കായലോരത്തെ വീട്ടിൽ താമസം ആരംഭിച്ചിരിക്കുന്നു. വിവാഹം രജിസ്റ്റർ ചെയ്യാതെയാണ് ബാല എലിസബത്തിനെ താലികെട്ടിയത്. ഇക്കാര്യം ബാല ഉൾപ്പെടെ സ്ഥിരീകരിച്ചിരുന്നു. വിവാഹജീവിതം തകർന്നതും എലിസബത്ത് നേരിട്ട മോശം അനുഭവങ്ങളും ചെറുതല്ല (തുടർന്ന് വായിക്കുക)

3/6
എലിസബത്ത് തനി തങ്കം എന്നല്ലാതെ ബാല ഒരിക്കലും ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. എലിസബത്തും ബാലയെ കുറിച്ച് എവിടെയും മോശം കാര്യങ്ങൾ പരാമർശിച്ചിട്ടില്ല. അതേസമയം, എലിസബത്ത് ഒരു വ്ലോഗറും കൂടിയായതിനാൽ, നാട്ടുകാർക്കാണ് ചേതം. പൊതുവേ മിതഭാഷിയാണ് എലിസബത്ത്. വർഷങ്ങളായി വ്‌ളോഗിംഗ് ചെയ്യുന്നു എങ്കിലും, അത് എലിസബത്തിന്റേതായ സ്റ്റൈലിൽ തന്നെയാണ്. സ്ഥിരം വ്ലോഗർമാരുടെ സ്റ്റൈലോ ശരീരഭാഷയോ വാക്ചാതുരിയോ ഒന്നും എലിസബത്തിൽ കാണാൻ കഴിയില്ല

4/6
ഈ രീതിയെ ഇഷ്‌ടപ്പെടുന്നവരുണ്ട്. അല്ലാത്തവർ പലപ്പോഴും എലിസബത്തിനെ നിർദാക്ഷിണ്യം വിമർശിക്കുന്നതും കാണാം. മുഖമോ രൂപമോ മേൽവിലാസമോ ആവശ്യമില്ലത്തതിനാൽ, സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട് തുറന്നാൽ, എന്തും ഏതും വിളിച്ചു പറയാൻ ലൈസൻസ് ആയി എന്ന് കരുതുന്നവർ എലിസബത്തിന്റെ പോസ്റ്റുകളിലും കയറാറുണ്ട്. ഒരു വിവാഹബന്ധം അവസാനിച്ചു എന്നതിന്റെ പേരിൽ അവർക്ക് നേരെ വാക്കുകളുടെ കൂരമ്പുകൾ എറിയുന്നവരുമുണ്ട്. അത്തരക്കാരെ ഇനി വെറുതെ വിടാൻ എലിസബത്ത് ഉദ്ദേശിച്ചിട്ടില്ല

5/6
എലിസബത്തിന് ആക്റ്റീവ് ആയ ഒരു യൂട്യൂബ് ചാനലും, ഫേസ്ബുക്ക് പേജുമുണ്ട്. രണ്ടിടത്തും അവർ വ്ലോഗ് പോസ്റ്റുകൾ ഇടാറുണ്ട്. പക്ഷേ, ഇനി ഇവിടങ്ങളിൽ കയറി വന്നു വായിൽതോന്നിയത് വിളിച്ചു പറയാൻ നിൽക്കേണ്ട. വീട്ടുകാരും നാട്ടുകാരും ഒക്കെ അറിഞ്ഞാൽ നാണക്കേടാകും എന്ന ചിന്ത ഉള്ളവർ പ്രത്യേകിച്ചും. സ്ക്രീൻഷോട്ട് അടിച്ച് അത്തരക്കാരെ ഫേമസ് ആക്കാൻ എലിസബത്ത് തീരുമാനിച്ചു കഴിഞ്ഞു. തുടക്കം എന്ന നിലയിൽ, ഒരു സ്ക്രീൻഷോട്ടും ഇട്ടുകഴിഞ്ഞു എലിസബത്ത് ഉദയൻ

6/6
'നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞു നോക്കല്ലേ' എന്ന് വ്യക്തമായി പറയാൻ ഒരു പേര് പോലുമില്ലാതെ അക്കൗണ്ടിൽ നിന്നും എലിസബത്തിന്റെ പോസ്റ്റിനു കമന്റ്. 'ഇനി ഇതുപോലുള്ള സ്‌പെഷൽ കമന്റ്സ് ഒക്കെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. മുന്നേയുള്ള സ്ക്രീന്ഷോട്ട്സ് എടുത്തു വച്ചിട്ടുണ്ട്. ഇനി മുതൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും,' എന്ന് എലിസബത്ത്. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനം കൈക്കൊണ്ട എലിസബത്ത് ഇത്തരത്തിൽ സൈബർ ബുള്ളിയിങ് നേരിടുന്ന പലർക്കും ഒരു പ്രചോദനമാകട്ടെ എന്ന് പ്രതീക്ഷിക്കാം

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement