ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ; ബിടിഎസ് അംഗം 'വി'ക്ക് ജന്മദിനാശംസകളുമായി ആർമി

Last Updated:
ഒന്നുമില്ലായ്മയിൽ നിന്ന് വിജയത്തിന്റെ അത്യുന്നതങ്ങളിലേക്കുള്ള യാത്ര
1/8
 കൊറിയൻ പോപ്പ് സംഘം ബിട‌ിഎസ് അംഗമായ വി എന്ന് വിളിപ്പേരുള്ള കിം തേഹ്യൂങ്ങിന്റെ ജന്മദിനമാണ് ഇന്ന്. ലോകം മുഴുവൻ ആരാധകരുള്ള ഇരുപത്തിയേഴുകാരന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആർമി എന്ന് വിളിക്കുന്ന ആരാധകർ. (Image: Instagram)

advertisement
2/8
 ദരിദ്ര കുടുംബത്തിൽ ജനിച്ച് കഠിനാധ്വാനം കൊണ്ട് പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിയ വി യുവാക്കൾക്ക് മാതൃകയാണ്. 1995 ഡിസംബർ 30 നാണ് കിം തേഹ്യൂങ് ജനിച്ചത്. ദക്ഷിണ കൊറിയയിലെ ദേഗുവിൽ ദരിദ്ര കർഷക കുടുംബത്തിലായിരുന്നു ജനനം. (Image: Instagram)

3/8
 കുട്ടിക്കാലം മുതൽ സംഗീതം മനസ്സിൽ കൊണ്ടുനടന്നിരുന്ന വിയുടെ ഏക സ്വപ്നവും ലോകം മുഴുവൻ അറിയപ്പെടുന്ന ഗായകനാകുക എന്നതായിരുന്നു. ബാല്യകാലത്ത് അനുഭവിച്ച ദാരിദ്ര്യത്തെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചും പല അഭിമുഖങ്ങളിലും വി തുറന്നു പറഞ്ഞിട്ടുണ്ട്. (image: Instagram)

4/8
 കർഷകനായിരുന്നു വിയുടെ പിതാവ്. മാതാപിതാക്കൾ ജോലിത്തിരക്കുകളിലായതിനാൽ മുത്തശ്ശിയായിരുന്നു വിയെ വളർത്തിയത്. മുത്തശ്ശിയുമായിട്ടായിരുന്നു വിയ്ക്ക് ഏറ്റവും കൂടുതൽ അടുപ്പം. മുത്തശ്ശിയുടെ മരണത്തെ തുടർന്ന് സ്റ്റേജിൽ പൊട്ടിക്കരയുന്ന വിയെ ആരാധകർ കണ്ടതാണ്. (image: Instagram)

5/8
 സൗത്ത് കൊറിയയിലെ എന്റർടെയിൻമെന്റ് കമ്പനിയായ ബിഗ് ഹിറ്റ് എന്റർടെയിൻമെന്റ് ഓഡിഷനിൽ പങ്കെടുത്തതാണ് കിം തേഹ്യൂങ്ങിന്റെ ജീവിതം മാറ്റിമറിച്ചത്. ഇതിലൂടെയാണ് ബിട‌ിഎസ് എന്ന ഏഴംഗ സംഘം രൂപീകരിക്കപ്പെടുന്നത്. 2011 ലായിരുന്നു ഓഡീഷൻ. (image: Instagram)

6/8
 2011 മുതൽ ആർഎം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, ജങ്കൂക്ക് എന്നിവർക്കൊപ്പമായിരുന്നു വി. പത്ത് വർഷം കൊണ്ടാണ് വി അടങ്ങുന്ന ബിടിഎസ് എന്ന സംഘം ലോകം മുഴുവൻ കീഴടക്കിയത്. (Image: Instagram)

7/8
 2013 ലായിരുന്നു ബിട‌ിഎസിന്റെ ആദ്യ സംഗീത ആൽബം. 'നോ മോർ ഡ്രീം' എന്നായിരുന്നു ആൽബത്തിന്റെ പേര്. ആഴമേറിയ മനോഹരമായ ശബ്ദമാണ് വിയെ വേറിട്ടു നിർത്തുന്നത്. പതിനായിരക്കണക്കിന് വരുന്ന ആരാധകർക്ക് മുമ്പിൽ ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും അദ്ദേഹം ശ്രദ്ധ നേടി. (Image: Instagram)

8/8
 സംഗീതത്തിനു പുറമേ, അഭിനയ മേഖലയിലും വിയെ കാണാം. സൗത്ത് കൊറിയൻ ഡ്രാമ 'ഹൗറാങ്' ൽ സുപ്രധാന വേഷത്തിൽ ഗായകൻ എത്തുന്നുണ്ട്. ഇതുകൂടാതെ, 'ദി മോസ്റ്റ് ഓർഡിനറി റൊമാൻസ്' എന്ന സിനിമയിലും വി അഭിനയിച്ചു.

Weekly Love Horoscope Sept 15 to 21| പങ്കാളിയുമൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും; തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും: പ്രണയവാരഫലം അറിയാം
പങ്കാളിയുമൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും; തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും: പ്രണയവാരഫലം അറിയാം
  • പങ്കാളിയുമായി നല്ല നിമിഷങ്ങള്‍ പങ്കിടാം

  • മിഥുനം രാശിക്കാര്‍ക്ക് പഴയ പ്രണയിനി വീണ്ടും ജീവിതത്തിലേക്ക് വരാന്‍ സാധ്യത

  • ചിങ്ങം രാശിക്കാര്‍ക്ക് തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും

View All
advertisement