വധുവിന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് വരൻ; മാതൃകയായി സതീഷ് എന്ന യുവാവ്
- Published by:user_57
- news18-malayalam
Last Updated:
മാതൃകയായി വരൻ. ആലപ്പുഴയിലെ വിവാഹ വേദിയിൽ ട്വിസ്റ്റ്
സ്ത്രീധന സമ്പ്രദായത്തിനെതിരെ ഇതിലും ശക്തമായ സന്ദേശം കേരളം ഇതിനു മുൻപ് കേട്ടിരിക്കുമോ എന്ന് സംശയമാണ്. ആലപ്പുഴ ജില്ലയിൽ സതീഷ് സത്യന്റെയും ശ്രുതി രാജിന്റെയും വിവാഹ വേദിയിലാണ് വരൻ തന്റെ വധുവിന് നൽകിയ സ്വർണ്ണം വീട്ടുകാരെ തിരികെ ഏൽപ്പിച്ചത്. വധുവിന്റെ കുടുംബത്തിൽ നിന്ന് സ്വർണം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും അത് അവർക്ക് കൈമാറുകയും ചെയ്തു
advertisement
സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചുവെന്നാരോപിച്ച് നിരവധി യുവതികൾക്ക് ജീവൻ നഷ്‌ടപ്പെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാട്ടിൽ സതീഷ് ധീരമായ നിലപാടാണ് സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയം. സതീഷ് സത്യനും ശ്രുതി രാജും വ്യാഴാഴ്ച പനയിൽ ദേവി ക്ഷേത്രത്തിൽ വിവാഹിതരായി. ഇതിനു ശേഷമാണ് വിവാഹ വേദിയിലെ ട്വിസ്റ്റ് -ചിത്രം: ഗൂഗിൾ- (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement