Methil Devika | മേതിൽ ദേവിക നായികാവേഷത്തോട് 'നോ' പറഞ്ഞു, ലക്ഷ്മി ഗോപാലസ്വാമി ആ റോളിലെത്തി; ഹിറ്റ് ചിത്രത്തിന് പിന്നിലെ കഥ

Last Updated:
ആദ്യമായല്ല മേതിൽ ദേവികയെ തേടി സിനിമ വരുന്നത്. ആ വിളികൾക്ക് ദേവിക കാതോർത്തില്ല എന്ന് മാത്രം
1/8
 നർത്തകിയായ മേതിൽ ദേവിക (Methil Devika) എന്ന മേൽവിലാസം ഇനി നടി മേതിൽ ദേവിക എന്ന നിലയിലേക്ക് കൂടി മാറും. കഴിഞ്ഞ ദിവസം വന്ന പ്രഖ്യാപനം അങ്ങനെയായിരുന്നു. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മേതിൽ ദേവിക നടിയാവുന്നു. ആദ്യമായല്ല മേതിൽ ദേവികയെ തേടി സിനിമ വരുന്നത്. ആ വിളികൾക്ക് ദേവിക കാതോർത്തില്ല എന്ന് മാത്രം

advertisement
2/8
 നൃത്തമായിരുന്നു ദേവികയുടെ ജീവിതത്തിൽ എല്ലാമെല്ലാം. അതിനു വേണ്ടി മാത്രമായിരുന്നു അവർ ആ ജീവിതം ഉഴിഞ്ഞുവെച്ചതും. അതിനാൽ ഓരോ വിളിയിലും ദേവിക നൃത്തവുമായി കൂടുതൽ അടുത്തു. അവർ സിനിമയിൽ വേണ്ടെന്നു വച്ച അത്തരമൊരു വേഷം ചെയ്തത് നടി ലക്ഷ്മി ഗോപാലസ്വാമിയാണ്. ആ സിനിമയും കഥാപാത്രവും ഹിറ്റാവുകയും ചെയ്തു (തുടർന്ന് വായിക്കുക)

3/8
 എം.ബി.എ. ബിരുദധാരിയായ ദേവികയ്ക്ക് കുച്ചിപ്പുടിയിൽ എം.എയുമുണ്ട്. ഡോ. മേതിൽ ദേവികയായി മാറ്റിയ ഡോക്ടറേറ്റും ദേവികയ്ക്കുണ്ട്

4/8
 ലക്ഷ്മി ചെയ്ത വേഷമുള്ള ചിത്രത്തിനും മുൻപ് എത്തിയത് കാബൂളിവാലയാണ്. വിനീതിനൊപ്പം തകർത്തഭിനയിച്ച് ചാർമിള ഹിറ്റ് അടിപ്പിച്ച സിനിമയിൽ ആദ്യ പരിഗണന മേതിൽ ദേവികയ്ക്കായിരുന്നു

5/8
 അതിനു ശേഷം സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമയിൽ നായകൻ ജയറാമായിരുന്നു. 2000ത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് സി.വി. ബാലകൃഷ്ണനും

6/8
 ലക്ഷ്മി ഗോപാലസ്വാമി എന്ന നടിയെ പരസ്യലോകത്തു നിന്നും വെള്ളിത്തിരയിലേക്കെത്തിച്ചത് ഈ സിനിമയാണ്. അരയന്നങ്ങളുടെ വീടിനു ശേഷം ലക്ഷ്മിയെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയ ചിത്രം കൂടിയാണിത്

7/8
 നൃത്ത വേദിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ സന്തോഷം മറ്റൊന്നുമില്ല എന്ന് കരുതുന്ന മേതിൽ ദേവിക സിനിമയ്ക്ക് 'യെസ്' പറഞ്ഞത് വിഷ്ണു മോഹന്റെ ക്രാഫ്റ്റ് മികവിൻമേലുള്ള ഉറപ്പൊന്ന് മാത്രം കൊണ്ടാണ്. ദേവികയിൽ മികച്ച ഒരു നടിയെ താൻ കാണുന്നു എന്ന് വിഷ്ണുവും സാക്ഷ്യപ്പെടുത്തുന്നു

8/8
 'കഥ ഇന്നുവരെ' എന്ന സിനിമ 2024ൽ റിലീസ് ചെയ്യും. ബിജു മേനോനാണ് നായകൻ. അനു മോഹൻ, അനുശ്രീ, നിഖില വിമൽ, ഹക്കിം, സിദ്ധിഖ്, രൺജി പണിക്കർ എന്നിവരാണ് മറ്റഭിനേതാക്കൾ

ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു

  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement