'സ്‌നേഹം ത്യാഗമാണ്, വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠം'; വൈറലായി സമാന്തയുടെ കുറിപ്പ്
- Published by:Sarika N
- news18-malayalam
Last Updated:
മറുവശത്തുള്ള വ്യക്തിക്ക് സ്‌നേഹം തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും അവരെ നമ്മള്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠമാണ്
advertisement
advertisement
advertisement
'ഒരുപാട് ആളുകള്‍ സൗഹൃദത്തേയും ബന്ധങ്ങളേയും പരസ്പരപൂരകങ്ങളായി കാണുന്നു. അതിനോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. പരസ്പരം സ്‌നേഹം പങ്കിടുന്നു.അതിനോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. ഞാന്‍ സ്‌നേഹം നല്‍കുമ്പോള്‍ നിങ്ങളും അത് തിരിച്ചുനല്‍കുന്നു.മറുവശത്തുള്ള വ്യക്തിക്ക് സ്‌നേഹം തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും അവരെ നമ്മള്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠമാണ്'.
advertisement
പരസ്പരം സ്‌നേഹിച്ചു തുടങ്ങയിതില്‍ നിന്ന് നീ തിരിച്ചു സ്‌നേഹിക്കുന്നതുവരെ ഞാന്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കും എന്ന അവസ്ഥയിലേക്ക് അത് എത്തിച്ചേരുന്നു.സ്‌നേഹം ത്യാഗമാണ്. നിങ്ങള്‍ നല്‍കുന്ന അതേ അളവിലുള്‌ല സ്‌നേഹം തിരിച്ചുതരാന്‍ എനിക്ക് കഴിയാതിരുന്നിട്ടും എന്നെ സ്‌നേഹിക്കുന്ന ആളുകളോട് ഒരുപാട് നന്ദി.'-സമാന്ത കൂട്ടിച്ചേർത്തു.