Nayanthara | സംസാരിച്ചപ്പോൾ പോലും പറഞ്ഞില്ല; നയൻ‌താരയെ കൂടെ കൂട്ടാതെ വിഗ്നേഷ് ശിവൻ; ഒടുവിൽ മുംബൈയിൽ എത്തിയതും...

Last Updated:
തങ്കമേ എന്നല്ലാതെ മറ്റൊരു പേരുമിട്ട് നയൻ‌താരയെ വിഗ്നേഷ് ശിവൻ വിളിക്കാറില്ല. എന്നിട്ടും ഇത്തവണ വിക്കി നയൻസിനെ മറന്നു!
1/8
തങ്കമേ എന്നല്ലാതെ മറ്റൊരു പേരുമിട്ട് വിഗ്നേഷ് ശിവൻ നയൻ‌താരയെ വിളിക്കാറില്ല. മക്കൾ വരും വരെ ഉയിരെന്നും ഉലഗമെന്നുമാണ് അവർ പരസ്പരം വിളിച്ചു പോന്നത്. എന്ത് കാര്യത്തിലും ഈ ദമ്പതികൾ ഒന്നിച്ചാണ് എന്ന കാര്യം പ്രേക്ഷകർക്കും പകൽ പോലെ വ്യക്തം. നയൻ‌താര കൂടി ഇൻസ്റ്റഗ്രാം പ്രൊഫൈൽ ആരംഭിച്ചതും കാര്യങ്ങൾ കൂടുതൽ ഉഷാറായി
തങ്കമേ എന്നല്ലാതെ മറ്റൊരു പേരുമിട്ട് വിഗ്നേഷ് ശിവൻ (Vignesh Shivan) നയൻ‌താരയെ (Nayanthara) വിളിക്കാറില്ല. മക്കൾ വരും വരെ ഉയിരെന്നും ഉലഗമെന്നുമാണ് അവർ പരസ്പരം വിളിച്ചു പോന്നത്. എന്ത് കാര്യത്തിലും ഈ ദമ്പതികൾ ഒന്നിച്ചാണ് എന്ന കാര്യം പ്രേക്ഷകർക്കും പകൽ പോലെ വ്യക്തം. നയൻ‌താര കൂടി ഇൻസ്റ്റഗ്രാം പ്രൊഫൈൽ ആരംഭിച്ചതും കാര്യങ്ങൾ കൂടുതൽ ഉഷാറായി
advertisement
2/8
ഓണവും ക്രിസ്മസുമെല്ലാം ഭാര്യക്കും മക്കൾക്കും ഒപ്പം ആഘോഷിക്കാൻ വെമ്പുന്ന ഭർത്താവാണ് വിക്കി എന്ന വിഗ്നേഷ് ശിവൻ. എന്നാലിപ്പോൾ തങ്കം എന്ന് വിളിക്കാറില്ല നയൻസിനെ വിക്കി ഒന്നോർക്ക പോലും ചെയ്യാതെ ഒറ്റപ്പോക്കാണ് (തുടർന്ന് വായിക്കുക)
ഓണവും ക്രിസ്മസുമെല്ലാം ഭാര്യക്കും മക്കൾക്കും ഒപ്പം ആഘോഷിക്കാൻ വെമ്പുന്ന ഭർത്താവാണ് വിക്കി എന്ന വിഗ്നേഷ് ശിവൻ. എന്നാലിപ്പോൾ തങ്കം എന്ന് വിളിക്കുന്ന നയൻസിനെ വിക്കി ഒന്നോർക്ക പോലും ചെയ്യാതെ ഒറ്റപ്പോക്കാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ഭാര്യാ ഭർത്താക്കന്മാരുടെ രസകരമായ ഇൻസ്റ്റഗ്രാം സ്റ്റോറികളാണ് ഇങ്ങനെയൊരു കാര്യം പ്രേക്ഷകർക്ക് മുന്നിലും അവതരിപ്പിച്ചത്. കഴിഞ്ഞ ക്രിസ്തുമസിന് നയൻ‌താരയുടെ കേരളത്തിലെ വീട്ടിൽ അമ്മ ഓമന കുര്യന്റെ ഒപ്പമായിരുന്നു ദമ്പതികളുടെ ആഘോഷം

4/8
കുഞ്ഞി സാന്റാമാരായി ചുവപ്പും വെള്ളയും നിറത്തിലെ തൊപ്പി വച്ച് അച്ഛന്റെയും അമ്മയുടെയും മടിയിലും കയ്യിലും ഇരുന്നു കളിച്ചുരസിക്കുന്ന കുഞ്ഞുങ്ങളായിരുന്നു ആ ചിത്രങ്ങളിൽ. അതും ഇൻസ്റ്റഗ്രാം വഴിയാണ് പ്രേക്ഷകർ കണ്ടത്
കുഞ്ഞി സാന്റാമാരായി ചുവപ്പും വെള്ളയും നിറത്തിലെ തൊപ്പി വച്ച് അച്ഛന്റെയും അമ്മയുടെയും മടിയിലും കയ്യിലും ഇരുന്നു കളിച്ചുരസിക്കുന്ന കുഞ്ഞുങ്ങളായ ഉയിരും ഉലഗവുമായിരുന്നു ആ ചിത്രങ്ങളിൽ. അതും ഇൻസ്റ്റഗ്രാം വഴിയാണ് പ്രേക്ഷകർ കണ്ടത്
advertisement
5/8
ഇന്നിപ്പോൾ നയൻ‌താരയെ കൂട്ടാതെ വിക്കി പോയത് നേരെ മുംബൈക്കാണ്‌. തന്നെ വിളിച്ചു സംസാരിച്ചപ്പോൾ പോലും വിക്കി ഇക്കാര്യം പറഞ്ഞില്ല എന്ന് നയൻ‌താര പോസ്റ്റ് പങ്കിട്ടുകൊണ്ടു പരിഭവിച്ചു
ഇന്നിപ്പോൾ നയൻ‌താരയെ കൂട്ടാതെ വിക്കി പോയത് നേരെ മുംബൈക്കാണ്‌. തന്നെ വിളിച്ചു സംസാരിച്ചപ്പോൾ പോലും വിക്കി ഇക്കാര്യം പറഞ്ഞില്ല എന്ന് നയൻ‌താര പോസ്റ്റ് പങ്കിട്ടുകൊണ്ടു പരിഭവിച്ചു
advertisement
6/8
എന്നാൽ സ്ഥലത്തെത്തി ഗോൽഗപ്പ അഥവാ പാനി പൂരി കണ്ടതും അത് വായിൽ വെക്കും മുൻപ് വിഗ്നേഷ് ശിവൻ നയൻതാരയെ ഓർത്തു. രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചികരമായ പണി പൂരി തയാറാക്കുന്ന വീഡിയോ സഹിതമാണ് വിക്കി പോസ്റ്റ് ചെയ്തത്
എന്നാൽ സ്ഥലത്തെത്തി ഗോൽഗപ്പ അഥവാ പാനി പൂരി കണ്ടതും അത് വായിൽ വെക്കും മുൻപ് വിഗ്നേഷ് ശിവൻ നയൻതാരയെ ഓർത്തു. രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചികരമായ പാനി പൂരി തയാറാക്കുന്ന വീഡിയോ സഹിതമാണ് വിക്കി പോസ്റ്റ് ചെയ്തത്
advertisement
7/8
'മിസ് യു വൈഫി' എന്ന് ക്യാപ്‌ഷനിട്ട് ഭാര്യ നയൻ‌താരയെ ടാഗ് ചെയ്തുകൊണ്ടാണ് വിഗ്നേഷ് ശിവൻ ആ കാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലേക്ക് എത്തിച്ചത്. താരദമ്പതികൾ സിനിമയും ബിസിനസുമായി തിരക്കിലാണിപ്പോൾ
'മിസ് യു വൈഫി' എന്ന് ക്യാപ്‌ഷനിട്ട് ഭാര്യ നയൻ‌താരയെ ടാഗ് ചെയ്തുകൊണ്ടാണ് വിഗ്നേഷ് ശിവൻ ആ കാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലേക്ക് എത്തിച്ചത്. താരദമ്പതികൾ സിനിമയും ബിസിനസുമായി തിരക്കിലാണിപ്പോൾ
advertisement
8/8
കുറച്ചു നാൾ മുൻപ് ആരംഭിച്ച സ്കിൻകെയർ ബ്രാൻഡ് ആയ നയൻ സ്കിന്നുമായി നയൻസും ഭർത്താവും തിരക്കിലാണിപ്പോൾ. അടുത്തിടെ ഈ ബ്രാൻഡ് ശ്രീലങ്കയിലും ലഭ്യമാക്കി തുടങ്ങിയിരുന്നു
കുറച്ചു നാൾ മുൻപ് ആരംഭിച്ച സ്കിൻകെയർ ബ്രാൻഡ് ആയ നയൻ സ്കിന്നുമായി നയൻസും ഭർത്താവും തിരക്കിലാണിപ്പോൾ. അടുത്തിടെ ഈ ബ്രാൻഡ് ശ്രീലങ്കയിലും ലഭ്യമാക്കി തുടങ്ങിയിരുന്നു
advertisement
'ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് ആശംസകൾ'; റെജി ലൂക്കോസിനെ പരിഹസിച്ച്  ജോയ് മാത്യു
'ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് ആശംസകൾ'; റെജി ലൂക്കോസിനെ പരിഹസിച്ച് ജോയ് മാത്യു
  • ബിജെപിയിൽ ചേർന്ന റെജി ലൂക്കോസിനെ പരിഹസിച്ച് ജോയ് മാത്യു ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു

  • ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനെ വിമർശനം ഉയർന്നു

  • ആർഷഭാരത പാർട്ടിക്ക് ആശംസകൾ നേരുകയും സിപിഎം രക്ഷപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു

View All
advertisement