Pfizer Vaccine: രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ലെന്ന് കേന്ദ്ര സർക്കാർ
2021 ഫെബ്രുവരിയിൽ വീണ്ടും അപേക്ഷ നൽകിയെങ്കിലും പിന്നിട് ഫൈസർ അപേക്ഷ പിൻവലിച്ചു. പിന്നീട് ഇത് വരെ ഫൈസർ അനുമതി തേടി അപേക്ഷ തന്നിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ അറിയിച്ചു. (റിപ്പോർട്ട്- കെ പി അഭിലാഷ്)
ന്യൂഡൽഹി: രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ലെന്ന് കേന്ദ്ര സർക്കാര്‍. കഴിഞ്ഞ വർഷം ഡിസംബറിൽ വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിനായി ഫൈസർ കമ്പനി അനുമതി തേടിയിരുന്നു. എന്നാൽ സബ്ജക്ട് എക്സ്പെർട് കമ്മിറ്റി അപേക്ഷ തള്ളി.
2/ 5
2021 ഫെബ്രുവരിയിൽ വീണ്ടും അപേക്ഷ നൽകിയെങ്കിലും പിന്നിട് ഫൈസർ അപേക്ഷ പിൻവലിച്ചു. പിന്നീട് ഇത് വരെ ഫൈസർ അനുമതി തേടി അപേക്ഷ തന്നിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ അറിയിച്ചു.
3/ 5
ഇന്ത്യയിൽ നിലവിൽ വാക്സിനേഷന് വേണ്ടി ഏതെല്ലാം കമ്പനികൾക്കാണ് അനുമതി നൽകിയിട്ടുള്ളത് എന്നത് സംബന്ധിച്ച പി വി അബ്ദുൽ വഹാബ് എംപി യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നുമന്ത്രി.
4/ 5
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. അനുമതിക്കു വേണ്ടിയുള്ള അപേക്ഷ ജൂലൈ 9 ന് ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയിട്ടുണ്ട്. ആറാഴ്ചക്കകം അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി രാജ്യ സഭയെ രേഖാമൂലം അറിയിച്ചു.
5/ 5
നിലവിൽ, പൂനെ സെറം ഇൻസ്റ്റിട്യൂട്ടിന്റെ കൊവി ഷീൽഡ്, ഭാരത് ബയോടെകിന്റെ കൊവാക്സിൻ, റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത സ്പുട്നിക്, അമേരിക്കൻ നിർമ്മിത വാക്സിനായ മോഡേണ എന്നിവയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന വാക്സിനുകൾ.