മുംബൈ നഗരത്തില്‍ വാക്‌സിന്‍ സ്റ്റോക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ഉള്ളതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അറിയിച്ചിരുന്നു. തങ്ങളുടെ കൈവശം ഒരു ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്‌സിന്‍ ക്ഷാമമുണ്ടെന്നും മുംബൈ മേയര്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്രയില്‍ 14 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമേ ഉള്ളൂവെന്നും ഇത് മൂന്ന് ദിവസത്തേക്ക് മാത്രമേ തികയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആന്ധ്രപ്രദേശിലും വാക്‌സിന്‍ കുറവാണെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തി. ആന്ധ്രപ്രദേശില്‍ 3.7 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
എന്നാല്‍ ഒരു സംസ്ഥാനത്തും കോവിഡ് വാകസിന്‍ ക്ഷമാമുണ്ടാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഉറപ്പുനല്‍കി. ' നിലവില്‍ ഒരു സംസ്ഥാനത്തും കോവിഡ് വാക്‌സിന്‍ ക്ഷാമമില്ല. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ ക്ഷാമമില്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്‌സിന്‍ വിതരണം തുടരും'അദ്ദേഹം വ്യക്തമാക്കി.