പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡ് സന്ദർശനം; രോഗികൾക്ക് കരുത്ത് പകര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
മരുന്നിനൊപ്പം മറ്റുള്ളവർ നല്‍കുന്ന പ്രതീക്ഷയും കരുതലും അവരുടെ രോഗം ഭേദമാക്കും. തമിഴ്നാട് സർക്കാര്‍ ആ പ്രതീക്ഷ പകർന്നു നൽകുകയാണ്' സ്റ്റാലിൻ ട്വീറ്റ് ചെയ്തു
advertisement
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദർശനം.കോയമ്പത്തൂർ, ഈറോഡ്, തിരുപൂർ മേഖലകളിലെ വിവിധ ആശുപത്രികളിൽ സ്റ്റാലിൻ സന്ദർശനം നടത്തിയിരുന്നു. ഈറോഡ് സർക്കാർ മെഡിക്കൽ കോളജിലെത്തിയ അദ്ദേഹം അവിടെ പുതിയതായി സജ്ജീകരിച്ച ഓക്സിജൻ ബെഡുകളുടെ പ്രവർത്തനവും വിലയിരുത്തി. (Image- M.K.Stalin Twitter)
advertisement
ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യൻ, ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്‍റ് മന്ത്രി എസ്.മുത്തുസ്വാമി എന്നിവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. തുടർന്ന് തിരുപ്പൂർ സർക്കാർ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തി. കോവിഡ് രോഗികളെ സന്ദർശിച്ച് അവരുടെ ആരോഗ്യവിവരങ്ങളും ചോദിച്ചറിഞ്ഞു. (Image- M.K.Stalin Twitter)
advertisement
advertisement
കോവിഡ് രോഗികളെ സന്ദർശിച്ച കാര്യം ചിത്രങ്ങൾ സഹിതം എം.കെ.സ്റ്റാലിൻ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 'പിപിഇ കിറ്റ് ധരിച്ച് കോയമ്പത്തൂർ ഇഎസ്ഐ ആശുപത്രിയിലെ കൊറോണ വാർഡ് സന്ദർശിച്ച് രോഗികളുമായി സംസാരിച്ചു. മരുന്നിനൊപ്പം മറ്റുള്ളവർ നല്‍കുന്ന പ്രതീക്ഷയും കരുതലും അവരുടെ രോഗം ഭേദമാക്കും. തമിഴ്നാട് സർക്കാര്‍ ആ പ്രതീക്ഷ പകർന്നു നൽകുകയാണ്'സ്റ്റാലിൻ ട്വീറ്റ് ചെയ്തു. (Image- M.K.Stalin Twitter)
advertisement