അവിഹിത ബന്ധങ്ങളെ തുടർന്നുള്ള കൊലപാതകങ്ങൾ; പട്ടികയിൽ മുമ്പിൽ ചെന്നൈ നഗരം

Last Updated:
2019ൽ ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 90 കൊലപാതകങ്ങളാണ് നഗരത്തിൽ നടന്നത്. ഇതിൽ 28 എണ്ണം അവിഹിതബന്ധത്തെ ചൊല്ലിയായിരുന്നു
1/6
coimbatore, murder, husband killed by wife, dispute, murder in tamil nadu, കോയമ്പത്തൂർ, കൊലപാതകം, ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു
ചെന്നൈ: അവിഹിത ബന്ധത്തെ തുടർന്നുള്ള കൊലപാതകങ്ങൾ നടക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ചെന്നൈ ഒന്നാമത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2019 ൽ മാത്രം അവിഹിത ബന്ധത്തെ ചൊല്ലി ചെന്നൈയിൽ 28 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
advertisement
2/6
sdpi worker murder, sdpi worker hacked to death in kannur , kannur sdpi worker murder, kannur murder, crime news, political murder,എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു, കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ കൊന്നു, കണ്ണൂർ കൊലപാതകം
2019ൽ ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 90 കൊലപാതകങ്ങളാണ് ചെന്നൈയിൽ നടന്നത്. ഇതിൽ 28 എണ്ണമാണ് അവിഹിതബന്ധത്തെ ചൊല്ലി നടന്നത്. അവിഹിതബന്ധത്തെ ചൊല്ലിയുള്ള കൊലപാതകങ്ങളിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത് തലസ്ഥാനനഗരിയായ ഡൽഹിയാണ്.
advertisement
3/6
Venjaramood, Venjaramood Murder, DYFI Murder, CPM, വെഞ്ഞാറമൂട് കൊലപാതകം, ഡിവൈഎഫ്ഐ കൊലപാതകം, AA Rahim, റഹീം
കഴിഞ്ഞ വർഷം ഒക്ടോബറിൽ 23 വയസുള്ള ഒരു സ്ത്രീ കാമുകന്റെ സഹായത്തോടെ വിവാഹേതര ബന്ധം തടസ്സമില്ലാതെ തുടരാൻ ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. അമിതമായ മദ്യപാനം മൂലമാണ് ഭർത്താവ് മരിച്ചതെന്ന് അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണം മരിച്ചയാളുടെ ഭാര്യയിലേക്കു നീളുകയായിരുന്നു.
advertisement
4/6
murder, Man kills roommates, Delhi, Man kills roommates after tiff over paying rent
തൊട്ടടുത്ത മാസം ചെന്നൈയിലെ ചിത്ലപാക്കം പ്രദേശത്ത് ഒരു പുരുഷനെ അവിഹിത ബന്ധത്തിന്‍റെ പേരിൽ അയാളുടെ അമ്മയുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തി.
advertisement
5/6
murder, seven-year-old boy killed, Uttarpradesh, Noida
മുതിർന്ന പൗരന്മാരുടെ കൊലപാതകത്തിന്റെ കാര്യത്തിൽ തമിഴ്‌നാട് രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും എൻസിആർബി റിപ്പോർട്ടിൽ പറയുന്നു. 2019 ൽ സംസ്ഥാനത്ത് ഇത്തരം 117 കേസുകൾ രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ 209 കേസുകളാണുള്ളത്. മുതിർന്ന പൗരന്മാരെ കൊലപ്പെടുത്തിയ മിക്ക കേസുകളും ഇതുവരെ ഫലപ്രദമായി അന്വേഷിച്ചു നടപടിയെടുക്കാൻ സാധിച്ചിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
advertisement
6/6
police attacked, pathanamthitta, thiruvalla, pathanamthitta crimes, accused attacked the police team, പത്തനംതിട്ട, തിരുവല്ല
പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ വിവരങ്ങൾ ശേഖരിക്കാൻ എല്ലാ സിറ്റി പോലീസ് സ്റ്റേഷനുകളിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement