"ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു," എന്നായിരുന്നു പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പ്രഖ്യാപനത്തിലെ കുറിപ്പ്
കെഎൽ 10 പത്ത് എന്ന സിനിമയുടെ സംവിധായകനും വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകളുടെ കോ റൈറ്ററുമായ മുഹ്‌സിൻ പരാരിയാണ് വാരിയൻകുന്നന്റെ കോ-ഡയറക്ടർ. സിക്കന്ദർ, മൊയ്‌ദീൻ തുടങ്ങിയവർ എന്നിവർ നിർമ്മിക്കുന്ന ചിത്രം ഹർഷദും റമീസും ചേർന്ന് രചിക്കുന്നു. ഷൈജു ഖാലിദാണ് ക്യാമറ. 75 കോടിക്കുമേൽ ചിലവുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒരുങ്ങുന്നത്