Kunjatta | ആ തീരുമാനം എന്റെ അച്ഛന്റെയും അമ്മയുടേതുമാകും എന്ന് കുഞ്ഞാറ്റ; പിന്നാലെ കൂടി ചോദിച്ച ചോദ്യത്തിന് മറുപടി

Last Updated:
നടൻ മനോജ് കെ. ജയന്റേയും ഉർവശിയുടെയും മകളായ കുഞ്ഞാറ്റ ഏറെക്കാലമായുള്ള ആ സംശയത്തിന് മറുപടിയുമായി
1/6
സെലിബ്രിറ്റികളുടെ പൊതുസ്ഥലത്തെ ദൃശ്യങ്ങൾ പ്രചരിക്കുന്ന ട്രെൻഡ് കേരളത്തിലും പതിയെ പതിയെ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ 'ഒരു വടക്കൻ വീരഗാഥ'യുടെ റീ-റിലീസ് പ്രദർശനം കാണാനെത്തിയ സെലിബ്രിറ്റികളിൽ ഒരാൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയായിരുന്നു (Kunjatta). നടൻ മനോജ് കെ. ജയന്റേയും (Manoj K. Jayan) നടി ഉർവശിയുടെയും (Urvashi) മകൾ. സിമ്പിൾ ആൻഡ് കൂൾ ലുക്കിൽ സുഹൃത്തിനൊപ്പം എത്തിച്ചേർന്ന കുഞ്ഞാറ്റയുടെ പിന്നാലെ ക്യാമറകൾ കൂടി. കുഞ്ഞാറ്റ സിനിമ കാണാൻ വന്ന വിശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെയും ട്രെൻഡിങ് ആണ്

advertisement
2/6
കുട്ടിക്കാലത്ത് ഏതെങ്കിലും മാസികകളുടെ ഇന്റർവ്യൂ കോളങ്ങളിൽ മാത്രം കണ്ടിരുന്ന കുഞ്ഞാറ്റ പക്ഷേ, മുതിർന്നതും പ്രേക്ഷകരുടെ ഇടയിലും പൊതുസ്ഥലങ്ങളിലും സജീവമായി കാണപ്പെടാൻ തുടങ്ങി. എല്ലാവർക്കും ഇപ്പോൾ കുഞ്ഞാറ്റയെ എവിടെവച്ചു കണ്ടാലും മനസിലാകും എന്ന സ്ഥിതിയായി. അമ്മയുടെയും അച്ഛന്റെയും ഒപ്പം കുഞ്ഞാറ്റ അഭിമുഖങ്ങളും നൽകിക്കഴിഞ്ഞു. കുഞ്ഞുനാളുകളിൽ കേരളത്തിൽ പഠിച്ച കുഞ്ഞാറ്റ, മുതിർന്നതും ബംഗ്ലൂർ, ചെന്നൈ പോലത്തെ നഗരങ്ങളിലും, വിദേശ രാജ്യമായ യു.കെയിലും ജീവിച്ചു (തുടർന്ന് വായിക്കുക)

3/6
തന്റെ പഴയ തട്ടകമായ കൊച്ചിയിലാണ് ഇപ്പോൾ കുഞ്ഞാറ്റയുള്ളത്. താരപുത്രിയെ കണ്ടതും ക്യാമറകളും നവമാധ്യമ പ്രതിനിധികളും ചോദ്യങ്ങൾ കൊണ്ടു കുഞ്ഞാറ്റയെ മൂടി. കുഞ്ഞാറ്റയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ഫോളോ ചെയ്യുന്നവർ കണ്ട കാര്യമായിരിക്കും. കുഞ്ഞാറ്റ ഇപ്പോൾ ചില ബ്രാൻഡുകളുടെ മോഡലാണ്. ഏറ്റവും ഒടുവിൽ ഒരു കപ്പിലേക്ക് കാപ്പി പകർന്ന്, വള്ളിപ്പടർപ്പുകൾക്കിടയിലൂടെ നടന്നു നീങ്ങുന്ന കുഞ്ഞാറ്റയെ കാണാൻ കഴിയും. കൊച്ചിയിൽ പ്രധാനമായും മോഡലിങ്ങിൽ ശ്രദ്ധനൽകുകയാണ് കുഞ്ഞാറ്റ

4/6
നാട്ടിലെ ഏതാനും വസ്ത്ര, ആഭരണ ബ്രാൻഡുകൾക്ക് കുഞ്ഞാറ്റയുടെ മുഖം കാണാം. അമ്മയുമായി താരതമ്യം ചെയ്താൽ, കുഞ്ഞാറ്റ അൾട്രാ മോഡേൺ യുവതിയാണ്. എന്നാലും ഒരു വിന്റേജ് ലുക്ക് പിടിച്ചാൽ, കുഞ്ഞാറ്റയുടെ മുഖത്തെവിടെയോ ആ പഴയ ഉർവശിയെ കാണാം. അതിനാൽ തന്നെ കുഞ്ഞാറ്റയെ കയ്യിൽ കിട്ടിയാൽ, ഇനി എപ്പോഴാകും സിനിമയിൽ വരിക എന്ന ചോദ്യമുണ്ടാകും. വളരെ ഇൻഡിപെൻഡന്റ് ആയി ജീവിക്കുന്ന യുവതിയെങ്കിലും, ചില കാര്യങ്ങളിൽ കുഞ്ഞാറ്റ ഇപ്പോഴും തന്റെ കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ തേടാറുണ്ട്

5/6
സിനിമയിലേക്ക് ക്ഷണം വന്നാൽ, നോ പറയാനൊന്നും കുഞ്ഞാറ്റയില്ല. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും മകളെ സിനിമയിൽ കാണാൻ തന്നെയാണത്രെ. നല്ലൊരു സിനിമയും കഥാപാത്രവും വന്നാൽ, തീർച്ചയായും പരിഗണിക്കും. എന്നാൽ, ആ പ്രൊജക്റ്റ് അവർക്ക് കൂടി നല്ലതെന്നു തോന്നുകയും വേണം. മാതാപിതാക്കളുടെ അനുമതി ലഭിച്ചാൽ, കുഞ്ഞാറ്റയും സിനിമാനടിയാവും. കൊച്ചിയിലെ മോഡലിംഗിന്റെ ഇടയിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുക കൂടിയായിരുന്നു എന്നും കുഞ്ഞാറ്റ. മലയാളവും തമിഴും ഒരുപോലെ സംസാരിക്കാൻ കുഞ്ഞാറ്റയ്ക്ക് അറിയാം

6/6
വല്യമ്മ കല്പനയുടെ മകൾ ശ്രീമയിയും ഇന്ന് മലയാള സിനിമയിലുണ്ട്. 'പൊടിയമ്മ' കൂടിയായ ഉർവശിയുടെ ഒപ്പം അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. കുഞ്ഞാറ്റ സിനിമയിൽ വരുമെങ്കിൽ,മകൾ എന്ന നിലയിൽ അരങ്ങേറ്റം മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടൻ തമ്പുരാന്റെ കൂടെയാണോ അതോ ദമയന്തിയുടെ കൂടെയാണോ എന്നുകൂടി അറിയാൻ പലർക്കും ആകാംക്ഷയുണ്ടാകും. മലയാളി ഇനിയും കിരീടം വെക്കാത്ത ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന അമ്മ ഉർവശി കഥാപാത്രങ്ങളെ അനായാസേന കൈകാര്യം ചെയ്യുന്ന രീതിയുമായി തന്നെ താരതമ്യപ്പെടുത്തുമോ എന്ന ഉൽകണ്ഠ കുഞ്ഞാറ്റയ്ക്ക് ഇല്ലാതെയില്ല
വല്യമ്മ കല്പനയുടെ മകൾ ശ്രീമയിയും ഇന്ന് മലയാള സിനിമയിലുണ്ട്. 'പൊടിയമ്മ' കൂടിയായ ഉർവശിയുടെ ഒപ്പം അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. കുഞ്ഞാറ്റ സിനിമയിൽ വരുമെങ്കിൽ, മകൾ എന്ന നിലയിൽ അരങ്ങേറ്റം മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടൻ തമ്പുരാന്റെ കൂടെയാണോ അതോ ദമയന്തിയുടെ കൂടെയാണോ എന്നുകൂടി അറിയാൻ പലർക്കും ആകാംക്ഷയുണ്ടാകും. മലയാളി ഇനിയും കിരീടം വെക്കാത്ത ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന അമ്മ ഉർവശി കഥാപാത്രങ്ങളെ അനായാസേന കൈകാര്യം ചെയ്യുന്ന രീതിയുമായി തന്നെ താരതമ്യപ്പെടുത്തുമോ എന്ന ഉൽകണ്ഠ കുഞ്ഞാറ്റയ്ക്ക് ഇല്ലാതെയില്ല
advertisement
ചുംബന പ്രാണികളെ ഭയന്ന് കാലിഫോര്‍ണിയ; രോഗം ഒരു ലക്ഷത്തോളം പേരെ ബാധിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

  • ചുംബന പ്രാണികളുടെ കടിയേറ്റ് ചഗാസ് രോഗം പകരാം, ഒരു ലക്ഷത്തോളം ആളുകളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

  • ട്രയാറ്റോമിന്‍ ബഗ് മുഖത്ത് കടിക്കുന്നതിനാൽ ചുംബന പ്രാണികള്‍ എന്ന് അറിയപ്പെടുന്നു.

  • ചഗാസ് രോഗം ഹൃദയസ്തംഭനം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

View All
advertisement