Master leaked| റിലീസിന് ഒരു ദിവസം മാത്രം ബാക്കി; മാസ്റ്റർ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
പുറത്തായ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന അഭ്യർത്ഥനയുമായി സംവിധായകൻ രംഗത്തെത്തിയിട്ടുണ്ട്
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വിജയ് ചിത്രം മാസ്റ്റർ ഒടുവിൽ ജനുവരി 13 ന് മാസ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
advertisement
അപ്പോഴിതാ, അടുത്ത പ്രതസന്ധി. റിലീസിന് മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കേ ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങൾ ലീക്ക് ആയിരിക്കുകയാണ്.
advertisement
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനാണ് നായിക. ജനുവരി 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിജയിയുടെ ഇൻട്രോ സീൻ അടക്കമുള്ള രംഗങ്ങൾ ഇതിനകം ഇന്റർനെറ്റിൽ പ്രചരിക്കുന്നതായാണ് റിപ്പോർട്ട്.
advertisement
ഡിസ്ട്രിബ്യൂട്ടേഴ്സിന് പ്രദർശിപ്പിച്ചതിനിടയിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് ലീക്കായത് എന്നാണ് കരുതുന്നത്.
advertisement
ഒമ്പത് മാസത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാകുമ്പോഴുള്ള ആദ്യത്തെ മാസ് റിലീസ് ആണ് മാസ്റ്ററിന്റേത്.
advertisement
advertisement