വീണ്ടും മോഹൻലാലിൻറെ '2255'; നെയ്യാറ്റിൻകര ഗോപന്റെ 'ആറാട്ട്' തുടങ്ങി

Last Updated:
Mohanlal movie Arattu gets a kickstart | ആറാട്ടിൽ 2255ന് എന്താണ് കാര്യമെന്നല്ലേ?
1/4
 ദൃശ്യം 2 പൂർത്തിയായ ശേഷം ആറാട്ടിനിറങ്ങി മോഹൻലാൽ. ബി. ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. മലയാള സിനിമയിലെ ചില ശ്രദ്ധേയ താരങ്ങളും വേഷമിടും. മുഴുവൻ കാസ്റ്റും വെളിപ്പെടുത്തിയിട്ടില്ല. ആദ്യ ദിവസത്തെ ലൊക്കേഷൻ ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

advertisement
2/4
 മോഹൻലാൽ ചിത്രങ്ങളായ മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഉണ്ണികൃഷ്ണൻ. ഉദയ് കൃഷ്ണ-ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് ഇതാദ്യമായാണ്. ത്രില്ലറുകളുടെ സംവിധായകനാണ് ഉണ്ണിക്കൃഷ്ണനെങ്കിലും ഇത്തവണ ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കുന്ന ഒരു എന്റർടൈൻമെന്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സൂചന

3/4
 18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നതെന്നും അറിയിച്ചിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. 'മൈ ഫോൺ നമ്പർ ഈസ് 2255' എന്ന മോഹൻലാലിൻറെ പ്രശസ്ത ഡയലോഗിനും ഇവിടെ പ്രസക്തിയുണ്ട്. ആ നമ്പറിന് മാത്രമാണെന്നേയുള്ളൂ

4/4
 നെയ്യാറ്റിന്‍കരയിൽ നിന്നും പാലക്കാട്ടെ ഗ്രാമത്തിലേക്കെത്തുന്ന നായകൻ ഗോപന്റെ കറുത്ത ബെൻസ് കാറിന്റെ നമ്പറാണിത്. നമ്പർ പ്ലേറ്റ് മോഹൻലാലിൻറെ ഫാൻ പേജുകളിൽ എത്തിക്കഴിഞ്ഞു. കെ.എൽ.വി. 2255 എന്നാണ് വണ്ടി നമ്പർ.

'വരുമാനം നിലച്ചു'; സദാനന്ദൻ മാസ്റ്റർ മന്ത്രിയാകട്ടെയെന്ന് സുരേഷ് ഗോപി

  • സിനിമയിൽ നിന്ന് മാറിനിൽക്കേണ്ടിവന്നതോടെ വലിയ വരുമാനം നിലച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു.

  • സി സദാനന്ദൻ മാസ്റ്ററെ മന്ത്രിയാക്കണമെന്നാണ് സുരേഷ് ഗോപി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.

  • മട്ടന്നൂരിൽ സദാനന്ദൻ മാസ്റ്ററുടെ എംപി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

View All
advertisement