'അവർ ഇതിനെ അവസരമായിക്കണ്ടു. നമ്മുടെ യാഥാർഥ്യം എന്തെന്ന് അവർക്ക് അറിയില്ല എന്നതാണ് സത്യം. എന്നെക്കുറിച്ച് എഴുതിയ എല്ലാ കിംവദന്തികളും ഉള്ള ഒരു സ്ഥലത്ത് ജീവിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ വിശ്വസ്തരായ സഹപ്രവർത്തകരെ കുറിച്ച് വ്യക്തത വരുത്താൻ ഞാൻ പുറത്തുവരണമായിരുന്നു. ഒന്നും വ്യക്തമാക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് ആദ്യം കരുതിയത് . എന്തെന്നാൽ ഒന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല- സഞ്ജന പറഞ്ഞു.
അദ്ദേഹം നല്ലൊരു സഹതാരമായിരുന്നു. അദ്ദേഹം എനിക്ക് വേണ്ടി ചെയ്തു തന്ന എല്ലാത്തിനും എനിക്ക് അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും ഉണ്ട്. ആരോപണങ്ങൾ പോലെ യഥാർഥത്തിൽ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പാരീസ് ഷെഡ്യൂൾ പൂർത്തിയാക്കില്ലായിരുന്നു. സിനിമ പൂർത്തിയാക്കില്ലായിരുന്നു. ഇതൊന്നും ഇങ്ങനെയായിരിക്കില്ലായിരുന്നു. സത്യം വിശ്വസിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു- സഞ്ജന വ്യക്തമാക്കുന്നു.