Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന
- Published by:Anuraj GR
- news18-malayalam
Last Updated:
'ഹോട്ട് സീനുകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എന്നാൽ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമകളുമാണ് ഇൻഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതയാകുന്നു'- തമന്ന പറയുന്നു
തെന്നിന്ത്യയിൽ ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളിലൂടെ സാന്നിദ്ധ്യം അറിയിച്ച നടിയാണ് തമന്ന ഭാട്ടിയ. ബാഹുബലി പോലെയള്ള ചിത്രങ്ങളിലും തമന്നയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവർ സിനിമയിൽ എത്തിയിട്ട് 15 വർഷം പിന്നിടുന്നു. ഈ അവസരത്തിൽ ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും കിടപ്പറരംഗങ്ങളെക്കുറിച്ചും മനസ് തുറക്കുകയാണ് തമന്ന ഭാട്ടിയ.
advertisement
കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നതിന് അനുസരിച്ച് അഭിനയിക്കാൻ തയ്യാറായിട്ടുണ്ടെന്ന് തമന്ന പറയുന്നു. പ്രമുഖ തെലുങ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നായകൻമാരുടെ താരമൂല്യം അളന്ന് താൻ ഒരു സിനിമയും ഒഴിവാക്കിയിട്ടില്ലെന്ന് അവർ പറഞ്ഞു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എഫ് 2 എന്ന സിനിമയിൽ ഗ്ലാമറസായ വേഷമാണ് ചെയ്തത്. ഒരു പടി മുന്നോട്ട് നീങ്ങി ബിക്കിനി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് സൈറയിൽ ശരിക്കും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
advertisement
advertisement
advertisement
advertisement
ചുംബന രംഗങ്ങൾ, റൊമാന്റിക് രംഗങ്ങൾ എന്നിവയിൽ അഭിനയിക്കാൻ ആരും നിർബന്ധിതരാകുന്നില്ല. അവരവർക്ക് ഇഷ്ടമാണെങ്കിൽ അഭിനയിക്കുന്നതിൽ തെറ്റില്ലെന്ന് തമന്ന പറയുന്നു. അശ്ലീല രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതരാണെന്ന് ആരെങ്കിലും പറഞ്ഞാൽ, അതിനേക്കാൾ ബുദ്ധിപരമായ അഭിപ്രായം കുറവായിരിക്കും. ഇത്തരം രംഗങ്ങളിൽ അഭിനയിച്ചില്ലെങ്കിൽ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാകും.
advertisement